റോം: ​​​​ഗാ​​​​സ​​​​യി​​​​ൽ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലി​​​​നും റ​​​​ഷ്യ​​​​ക്കും യു​​​​ക്രൈ​​​​യ്നും ഇ​​​​ട​​​​യി​​​​ൽ ത​​​​ട​​​​വു​​​​കാ​​​​രു​​​​ടെ കൈ​​​​മാ​​​​റ്റ​​​​ത്തി​​​​നും അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ച് ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ. ഈ​​​​സ്റ്റ​​​​ർ ദി​​​​ന​​​​ത്തി​​​​ൽ റോ​​​​മി​​​​ലെ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് സ്ക്വ​​​​യ​​​​റി​​​​ൽ ന​​​​ട​​​​ന്ന തി​​​​രു​​​​ക്ക​​​​ർ​​​​മ​​ങ്ങ​​​​ൾ​​​​ക്കു മ​​​​ധ്യേ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മാ​​​​ർ​​​​പാ​​​​പ്പ.

“സ​​​​മാ​​​​ധാ​​​​നം ഒ​​​​രി​​​​ക്ക​​​​ലും ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ കൊ​​​​ണ്ട​​​​ല്ല, മ​​​​റി​​​​ച്ച് നീ​​​​ട്ടി​​​​യ കൈ​​​​ക​​​​ളാ​​​​ലും തു​​​​റ​​​​ന്ന ഹൃ​​​​ദ​​​​യ​​​​ങ്ങ​​​​ളാ​​​​ലു​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ഈ ​​​​വ​​​​ർ​​​​ഷം എ​​ന്‍റെ ചി​​​​ന്ത​​​​ക​​​​ൾ യു​​​​ക്രൈ​​​​യ്നി​​​​ലെ​​​​യും ഗാ​​​​സ​​​​യി​​​​ലെ​​​​യും ആ​​​​ളു​​​​ക​​​​ളി​​​​ലേ​​​​ക്കും യു​​​​ദ്ധം നേ​​​​രി​​​​ടു​​​​ന്ന എ​​​​ല്ലാ​​​​വ​​​​രി​​​​ലേ​​​​ക്കും പോ​​​​യി, പ്ര​​​​ത്യേ​​​​കി​​​​ച്ച്, എ​​​​ങ്ങ​​​​നെ പു​​​​ഞ്ചി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നു മ​​​​റ​​​​ന്നു​​​​പോ​​​​യ കു​​​​ട്ടി​​​​ക​​​​ളി​​​​ലേ​​​​ക്ക്. ഒ​​​​ക്‌ടോ​​​​ബ​​​​ർ 7ന് ​​​​ഇ​​സ്ര​​യേ​​​​ലി​​​​ൽ​​​​നി​​​​ന്നു പി​​​​ടി​​​​കൂ​​​​ടി​​​​യ ത​​​​ട​​​​വു​​​​കാ​​​​രെ ഉ​​​​ട​​​​ൻ മോ​​​​ചി​​​​പ്പി​​​​ക്ക​​​​ണ​​​​ം. ഗാ​​​​സ​​​​യി​​​​ൽ ഉ​​​​ട​​​​ൻ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ന​​​​ട​​​​ത്ത​​​​ണം. പ​​ല​​​​സ്തീ​​​​നി​​​​ലേ​​​​ക്ക് മ​​​​നു​​​​ഷ്യ​​​​ത്വ​​​​പ​​​​ര​​​​മാ​​​​യ പ്ര​​​​വേ​​​​ശ​​​​നം വേ​​​​ണം'-​​മാ​​ർ​​പാ​​പ്പ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.


മാ​​​​ർ​​​​പാ​​​​പ്പയു​​​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​​ട​​ന്ന വി​​​ശു​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യി​​​​ൽ 30,000ത്തോ​​​​ളം ആ​​​​ളു​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​താ​​​​യി വ​​​​ത്തി​​​​ക്കാ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

എ​​​​ട്ടു പേ​​​​ർ​​​​ക്ക് മാ​​​​മോ​​​​ദീ​​​​സ​​​​യും ആ​​​​ദ്യ​​​​കു​​​​ർ​​​​ബാ​​​​ന​​​​യും മാ​​​​ർ​​​​പാ​​​​പ്പ ന​​​​ൽ​​​​കി. ക​​​​ഴി​​​​ഞ്ഞ ഏ​​​​താ​​​​നും ആ​​​​ഴ്ച​​​​ക​​​​ളാ​​​​യി ശ്വാ​​​​സ​​​​ത​​​​ട​​​​സം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ ദൈ​​​​ർ​​​​ഘ്യ​​​​മേ​​​​റി​​​​യ പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ഓ​​​​ശാ​​​​ന ഞാ​​​​യറാ​​​​ഴ്ച​​​​ത്തെ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ൻ​​​​നി​​​​ന്നും ദുഃ​​​​ഖ​​​​വെ​​​​ള്ളി ദി​​​​ന​​​​ത്തി​​​​ൽ റോ​​​​മി​​​​ലെ കൊ​​​​ളോ​​​​സി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ത്താ​​​​റു​​​​ള്ള കു​​​​രി​​​​ശി​​​​ന്‍റെ വ​​​​ഴി​​​​യി​​​​ൽ​​​​നി​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ വി​​​​ട്ടു​​​​നി​​​​ന്നി​​​​രു​​​​ന്നു.

ഈ​​​​സ്റ്റ​​​​ർ ച​​​​ട​​​​ങ്ങു​​​​ക​​​​ൾ​​​​ക്കാ​​​​യി ആ​​​​രോ​​​​ഗ്യം സൂ​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു വേ​​​​ണ്ടി​​​​യാ​​​​ണു മാ​​​​ർ​​​​പാ​​​​പ്പ വി​​​​ട്ടു​​​​നി​​​​ന്ന​​​​തെ​​​​ന്നു വ​​​​ത്തി​​​​ക്കാ​​​​ൻ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.