ല​​ണ്ട​​ൻ: ഈ ​​വ​​ർ​​ഷം അ​​വ​​സാ​​നം ന​​ട​​ക്കു​​ന്ന ബ്രി​​ട്ടീ​​ഷ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഭ​​ര​​ണ​​ക​​ക്ഷി‍യാ​​യ ക​​ൺ​​സ​​ർ​​വേ​​റ്റീ​​വ് പാ​​ർ​​ട്ടി​​ക്ക് ക​​ന​​ത്ത തി​​രി​​ച്ച​​ടി​​യു​​ണ്ടാ​​കു​​മെ​​ന്ന് അ​​ഭി​​പ്രാ​​യ സ​​ർ​​വേ. പ്ര​​ധാ​​ന​​മ​​ന്ത്രി ഋ​​ഷി സു​​നാ​​ക്കി​​ന്‍റെ നോ​​ർ​​ത്ത് യോ​​ർ​​ക്‌​​ഷ​​യ​​റി​​ലെ സീ​​റ്റി​​ൽ പോ​​ലും നേ​​രി​​യ ലീ​​ഡാ​​ണു​​ള്ള​​തെ​​ന്നാണു സ​​ർ​​വേ ക​​ണ്ടെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ബെ​​സ്റ്റ് ഫോ​​ർ ബ്രി​​ട്ട​​ൻ ന​​ട​​ത്തി​​യ സ​​ർ​​വേ​​യി​​ൽ 15,029 പേ​​രാ​​ണു പ​​ങ്കെ​​ടു​​ത്ത​​ത്. ലേ​​ബ​​ർ പാ​​ർ​​ട്ടി 45 ശ​​ത​​മാ​​നം വോ​​ട്ടോ​​ടെ ഒ​​ന്നാ​​മ​​തെ​​ത്തും. ക​​ൺ​​സ​​ർ​​വേ​​റ്റീ​​വ് പാ​​ർ​​ട്ടി​​ക്ക് 26 ശ​​ത​​മാ​​നം വോ​​ട്ടാ​​ണു ല​​ഭി​​ക്കു​​ക. ലേ​​ബ​​ർ പാ​​ർ​​ട്ടി 468 സീ​​റ്റി​​ൽ വി​​ജ​​യി​​ക്കു​​മെ​​ന്നാ​​ണു പ്ര​​വ​​ച​​നം. സ​​ർ കീ​​ർ സ്റ്റാ​​ർ​​മ​​ർ നേ​​തൃ​​ത്വം ന​​ല്കു​​ന്ന പാ​​ർ​​ട്ടി​​ക്ക് 286 സീ​​റ്റ് ഭൂ​​രി​​പ​​ക്ഷം സ​​ർ​​വേ പ്ര​​വ​​ചി​​ക്കു​​ന്നു.


250 സീ​​റ്റ് ന​​ഷ്ട​​മാ​​കു​​ന്ന ക​​ൺ​​സ​​ർ​​വേ​​റ്റീ​​വ് പാ​​ർ​​ട്ടി ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ക​​ന​​ത്ത പ​​രാ​​ജ​​യം നേ​​രി​​ടും. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന 28 മ​​ന്ത്രി​​മാ​​രി​​ൽ 13 പേ​​ർ​​ക്കാ​​ണു വി​​ജ​​യ​​സാ​​ധ്യ​​ത.