നൈജീരിയയിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ 300 വിദ്യാർഥികളിൽ 28 പേർ രക്ഷപ്പെട്ടു
Sunday, March 10, 2024 12:32 AM IST
ലാഗോസ്: നൈജീരിയയിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ 300 വിദ്യാർഥികളിൽ 28 പേർ രക്ഷപ്പെട്ടു തിരികെയെത്തിയതായി അധികൃതർ അറിയിച്ചു. വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ കഡുനയിലെ കുരിഗ പട്ടണത്തിൽ വ്യാഴാഴ്ചയായിരുന്നു സംഭവം.
രാവിലെ 8.30ന് സ്കൂൾ അസംബ്ലി നടന്നുകൊണ്ടിരിക്കേ തോക്കുധാരികൾ മോട്ടോർ സൈക്കിളുകളിൽ ഇരച്ചുകയറുകയായിരുന്നു. എട്ടിനും 15നും ഇടയിൽ പ്രായമുള്ള 300 കുട്ടികളെയും ഒരു അധ്യാപികയെയുമാണ് തട്ടിക്കൊണ്ടുപോയത്.