ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ സഹായിയുടെ ഇ-മെയിൽ ഉത്തരകൊറിയ ചോർത്തി
Thursday, February 15, 2024 12:07 AM IST
സീയൂൾ: ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൺ സുക് ഇയോളിന്റെ സഹായിയുടെ ഇ-മെയിൽ ഉത്തരകൊറിയ ചോർത്തി. പ്രസിഡന്റ് നവംബറിൽ ബ്രിട്ടൻ സന്ദർശിക്കുന്നതിനു മുന്പായിരുന്നു സംഭവം.
പ്രസിഡന്റിന്റെ യാത്രാ പരിപാടികളുടെ വിവരങ്ങളും പ്രസിഡന്റ് സഹായിക്ക് അയച്ച ഇ-മെയിലുകളും ഹാക്ക് ചെയ്യപ്പെട്ടു.
പ്രസിഡന്റിന്റെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രസിഡന്റിന്റെ സഹായി ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വകാര്യ ഇ-മെയിൽ ഉപയോഗിച്ചതാണ് ഉത്തരകൊറിയൻ ഹാക്കർമാർക്ക് അവസരമൊരുക്കിയത്.