ഇസ്രേലി ബന്ദികളെക്കൂടാതെ 17 തായ്ലൻഡ് പൗരന്മാരെയും ഒരു ഫിലിപ്പീൻകാരനെയും ഹമാസ് വിട്ടയച്ചിരുന്നു. രണ്ടാം ദിവസം മാത്രമാണു ബന്ദിമോചനം വൈകിയത്. ഇസ്രയേൽ കരാർ ലംഘനം നടത്തുകയാണെന്ന ഹമാസിന്റെ ആരോപണമാണ് ബന്ദിമോചനം വൈകിപ്പിച്ചത്.
ഈജിപ്റ്റിൽനിന്ന് ഭക്ഷണം, അവശ്യവസ്തുക്കൾ, ഇന്ധനം എന്നിവയുമായി ട്രക്കുകൾ ഇന്നലെ ഗാസയിലെത്തി.