യുക്രെയ്ന് പാക്കിസ്ഥാനിൽനിന്ന് ആയുധങ്ങൾ
Wednesday, September 20, 2023 12:31 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ യുക്രെയ്ന് രഹസ്യമായി ആയുധങ്ങൾ നല്കുന്നതായി റിപ്പോർട്ട്. അമേരിക്കയാണ് ഇതിനു പിന്നിൽ. പകരം കടക്കെണിയിലായ പാക്കിസ്ഥാന് ആന്താരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്)യുടെ സഹായം ലഭ്യമാക്കാൻ അമേരിക്ക സഹായിച്ചു.
അമേരിക്കയിലെ ഇന്റർസെപ്റ്റ് വാർത്താ വെബ്സൈറ്റാണ് രേഖകളുടെ അടിസ്ഥാനത്തിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. യുക്രെയ്ൻ വിഷയത്തിൽ നിഷ്പക്ഷ നിലപാടാണ് രാജ്യം സ്വീകരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.