ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം
Sunday, December 4, 2022 1:00 AM IST
ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവയിൽ ഭൂചലനമുണ്ടായതു പരിഭ്രാന്തി സൃഷ്ടിച്ചു. ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭൂചലനത്തെത്തുടർന്നു പരിഭ്രാന്തരായ ജനം വീടുവിട്ടോടി. വെസ്റ്റ് ജാവയ്ക്കും സെൻട്രൽ ജാവയ്ക്കും ഇടയിലുള്ള ബൻജാർ നഗരമാണ് റിക്ടർ സ്കെയിലിൽ 5.7 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സുനാമി മുന്നറിയിപ്പ് നല്കിയിട്ടില്ല.