ക്രോയേഷ്യയിൽ അപകടം: 12 ക്രൈസ്തവ തീർഥാടകർ മരിച്ചു
Sunday, August 7, 2022 12:34 AM IST
വാഴ്സോ: പോളിഷ് തീർഥാടക വാഹനം ക്രോയേഷ്യയിൽ അപകടത്തിൽപ്പെട്ട് 12 പേർ മരിച്ചു. 32 പേർക്കു പരിക്കേറ്റു. ഇതിൽ 19 പേരുടെ നില ഗുരുതരമാണ്.
ക്രൈസ്തവ തീർഥാടനകേന്ദ്രമായ ബോസ്നിയയിലെ മെദ്യുഗോർജിലേക്കു പോകുകയായിരുന്നു സംഘം. സെന്റ് ജോസഫ്സ് കാത്തലിക് ഗ്രൂപ്പ് എന്ന സംഘടനയാണ് യാത്ര സംഘടിപ്പിച്ചത്. മൂന്നു വൈദികരും ആറു കന്യാസ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. വാഹനത്തിലെ യാത്രക്കാരെല്ലാം പോളണ്ടുകാരാണ്.
അപകടത്തെത്തുടർന്നുള്ള ഏകോപനങ്ങൾക്കായി രണ്ടു പോളിഷ് മന്ത്രിമാർ ക്രോയേഷ്യയിലെത്തിയിട്ടുണ്ട്.