മഹിന്ദയുടെയും ബേസിലിന്റെയും വിദേശയാത്രാ വിലക്ക് നീട്ടി
Wednesday, August 3, 2022 11:44 PM IST
കൊളംബോ: മുൻ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെയും സഹോദരനും മുൻ ധനമന്ത്രിയുമായ ബേസിൽ രാജപക്സെയുടെയും വിദേശയാത്രാ വിലക്ക് ഓഗസ്റ്റ് 11 വരെ നീട്ടി.
സുപ്രീംകോടതിയാണ് ഉത്തരവ് പ്രഖ്യാപിച്ചത്. ജനകീയ പ്രക്ഷോഭത്തെത്തുടർന്നാണ് രാജപക്സെമാർ അധികാരമൊഴിഞ്ഞത്. പ്രസിഡന്റായിരുന്ന ഗോത്തബയ ഇപ്പോൾ സിംഗപ്പൂരിലാണ്.