വാക്സിനെടുക്കാത്ത പിതാവ് മകനെ കാണേണ്ടെന്നു കോടതി
Saturday, January 15, 2022 12:00 AM IST
ഒട്ടാവ: കാനഡയിൽ വാക്സിനെടുക്കാത്ത പിതാവ് മകനെ കാണേണ്ടെന്നു കോടതി വിധിച്ചു. ക്യുബെക് പ്രവിശ്യയിലാണു സംഭവം. ഇവിടെ കോവിഡ് വ്യാപനം വർധിച്ചിട്ടുണ്ട്.
വിവാഹമോചനത്തിനുശേഷം അമ്മയ്ക്കൊപ്പം താമസിക്കുന്ന പന്ത്രണ്ടു വയസുള്ള മകനെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പിതാവാണു കോടതിയെ സമീപിച്ചത്. ഇദ്ദേഹം വാക്സിനെടുത്തിട്ടില്ലെന്നു കണ്ടെത്തിയ അമ്മ, സന്ദർശനം വിലക്കിയിരുന്നു. ഇദ്ദേഹം വാക്സിൻവിരുദ്ധനാണെന്നു തെളിയിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ അമ്മ കോടതിക്കു നല്കി.
ഫെബ്രുവരി വരെയാണു കോടതി സന്ദർശനം വിലക്കിയിരിക്കുന്നത്. വാക്സിനെടുത്താൻ മാത്രമേ ഇതിനുള്ളിൽ സന്ദർശനം അനുവദിക്കൂ.