മതപരിവർത്തന നിരോധന ബിൽ പിൻവലിച്ചതിനെതിരേ ചർച്ച് ഓഫ് പാക്കിസ്ഥാൻ
Wednesday, October 20, 2021 12:51 AM IST
ഇസ്ലാമാബാദ്: നിർബന്ധിത മതപരിവർത്തനം തടയാനുള്ള കരടുനിയമം തള്ളിയ ഇമ്രാൻ ഖാൻ സർക്കാരിന്റെ നടപടിയെ അപലപിച്ച് പാക്കിസ്ഥാനിലെ പ്രൊട്ടസ്റ്റന്റ് സഭയായ ചർച്ച് ഓഫ് പാക്കിസ്ഥാൻ.
മുസ്ലിംവിരുദ്ധ നിയമം എന്ന പേരിൽ തള്ളിയ നടപടി പാക്കിസ്ഥാനിലെ മുസ്ലിം ഇതര സമുദായങ്ങളിൽ ഭയവും അരക്ഷിതാവസ്ഥയും വിതയ്ക്കുന്നതായി സഭാ പ്രസിഡന്റ് ബിഷപ് ആസാദ് മാർഷൽ പറഞ്ഞു. പ്രായപൂർത്തിയായവർ സ്വമനസാലെ മതം മാറുന്നതിനു സഭ എതിരല്ല.
എന്നാൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു മതം മാറ്റി വിവാഹം ചെയ്യിക്കുന്നത് അംഗീകരിക്കാനാവില്ല. ന്യൂനപക്ഷങ്ങളോട് ആലോചിക്കാതെയാണു സർക്കാർ കരടുനിയമം തള്ളിയതെന്നും അദ്ദേ ഹം കൂട്ടിച്ചേർത്തു.