കാബൂൾ ഡ്രോണ്‍ ആക്രമണം പിഴവ്: അമേരിക്ക
Saturday, September 18, 2021 11:03 PM IST
വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിൽ ഡ്രോണ്‍ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ട സംഭവം പിഴവായിരുന്നെന്ന് സമ്മതിച്ച് അമേരിക്ക.
ഐഎസ്-കെ ബന്ധമുള്ള ഭീകരരെ ലക്ഷ്യമിട്ട് ഓഗസ്റ്റ് 29നുനടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഏഴു കുട്ടികൾ ഉൾപ്പെടെ 10 പേരും സാധാരണക്കാരായിരുന്നെന്ന് യുഎസ് സെൻട്രൽ കമാൻഡ് ജനറൽ കെന്നെത്ത് മക്കൻസി പറഞ്ഞു.
കാബൂൾ വിമാനത്താവളത്തിലുണ്ടായ ചാവേർ ആക്രമണത്തിനു പിന്നാലെയാണ് അമേരിക്കയുടെ ആക്രമണം.