189 ഭീകരരെ വധിച്ചു
Sunday, January 24, 2021 12:11 AM IST
കംപാല: സൊമാലിയയിൽ വിന്യസിച്ചിരിക്കുന്ന ഉഗാണ്ടൻ സേന കഴിഞ്ഞ ദിവസങ്ങളിൽ 189 അൽഷബാബ് ഭീകരന്മാരെ വകവരുത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ലോവർ ഷാബല്ലേ മേഖലയിലെ ഭീകര സാന്നിധ്യമുള്ള ഗ്രാമങ്ങളിൽ പട്ടാളം ഒട്ടനവധി റെയ്ഡുകൾ നടത്തി.
അൽക്വയ്ദ ബന്ധമുള്ള അൽഷബാബ് ഭീകരർ സൊമാലിയയിൽ കൂടെക്കൂടെ വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നവരാണ്.
തൊണ്ണൂറുകളുടെ ആദ്യം സായുധ ഗോത്രവിഭാഗങ്ങൾ തമ്മിലാരംഭിച്ച ആഭ്യന്തരയുദ്ധത്തെ തുടർന്ന് സൊമാലിയ അക്രമത്തിന്റെ പിടിയിലാണ്. ആഫ്രിക്കൻ യൂണിയന്റെ നേതൃത്വത്തിലുള്ള സമാധാനദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഉഗാണ്ടൻ സേനയെ വിന്യസിച്ചിരിക്കുന്നത്.