ചൈനയിൽ ഖനിയപകടം; 16 മരണം
Monday, September 28, 2020 12:41 AM IST
ബെയ്ജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോംകിംഗ് മുനിസിപ്പാലിറ്റിയിൽ കൽക്കരി ഖനിയിൽ കുടുങ്ങിയ 16 പേർ മരിച്ചു. കാർബൺ മോണോക്സൈഡ് ശ്വസിച്ചാണു മരണം.
ഖനിയിലെ കൺവയർബെൽറ്റിലുണ്ടായ തീപിടിത്തം മൂലമാണു കാർബൺ മോണോക്സൈഡിന്റെ അളവ് അപകടകരമായി ഉയർന്നത്. തീപിടിത്തമുണ്ടായ സമയത്ത് 17 ജീവനക്കാരാണു ഖനിയിൽ അകപ്പെട്ടത്. രക്ഷാപ്രവർത്തകർ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിജിടിഎൻ ടിവി റിപ്പോർട്ട് ചെയ്തു.