ദക്ഷിണകൊറിയ കടന്നുകയറ്റം നടത്തുന്നതായി ഉത്തരകൊറിയ
Monday, September 28, 2020 12:41 AM IST
സീയൂൾ: ഉത്തരകൊറിയൻ സൈന്യം വധിച്ച ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥന്റെ മൃതദേഹം വീണ്ടെടുക്കുതിനായി തർക്കം നിലനിൽക്കുന്ന സമുദ്രാതിർത്തിയിൽ ദക്ഷിണകൊറിയ തെരച്ചിൽ നടത്തിയതായി ഉത്തരകൊറിയ.
ദക്ഷിണ കൊറിയ പടിഞ്ഞാറൻ കടലിൽ നടത്തുന്ന കൈയേറ്റശ്രമം മേഖലയിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഉത്തരകൊറിയൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കൈയേറ്റശ്രമം നടത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥന്റെ മരണത്തിൽ സംയുക്ത അന്വേഷണം നടത്തുമെന്നും ദക്ഷിണകൊറിയ പറഞ്ഞു.
ബോട്ടിൽ സഞ്ചരിക്കുകയായിരുന്ന ഉദ്യോഗസ്ഥനെ ഉത്തരകൊറിയൻ പട്ടാളം വെടിവച്ച് കൊല്ലുകയും മൃതദേഹം കത്തിച്ചു കളയുകയും ചെയ്തെന്നാണു ദക്ഷിണ കൊറിയയുടെ ആരോപണം.