രണ്ടാംഘട്ടത്തിൽ അടച്ചുപൂട്ടലില്ലെന്നു ട്രംപ്
Saturday, May 23, 2020 12:03 AM IST
വാഷിംഗ്ടൺ ഡിസി: കോവിഡ് രണ്ടാംഘട്ട വ്യാപനമുണ്ടായാൽ രാജ്യം അടച്ചുപൂട്ടുന്ന പ്രശ്നമില്ലെന്നു യുഎസ് പ്രസിഡന്റ് ട്രംപ്. മിഷിഗനിൽ ഫോർഡ് ഫാക്ടറി സന്ദർശിക്കവേ റിപ്പോർട്ടർമാരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം
സ്ഥിരം ലോക്ക്ഡൗൺ ഒരു നയമല്ല. ജനങ്ങളുടെ ആരോഗ്യം പരിരക്ഷിക്കാൻ പ്രവർത്തനക്ഷമമായ സന്പദ് വ്യവസ്ഥയാണ് ആവശ്യം.
ഇപ്പോഴത്തെ ലോക്ഡൗൺ അവസാനിപ്പിക്കുന്നതിനും ബിസിനസ് പുനരാരംഭിക്കുന്നതിനും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും തന്നെ നടപടി സ്വീകരിച്ചുതുടങ്ങിയിരിക്കുകയാണ്.
ശൈത്യകാലത്ത് രണ്ടാംഘട്ട രോഗവ്യാപനത്തിനു സാധ്യതയുണ്ടന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഈ ജൂണിൽ കോവിഡ് മരണം ഒരു ലക്ഷം ആകുമെന്ന് സിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്റർ പറഞ്ഞു.