അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് ചൈനയുടെ വിലക്ക്
Tuesday, December 3, 2019 12:04 AM IST
ബെയ്ജിംഗ്: ഹോങ്കോംഗിലെ ജനാധിപത്യപ്രക്ഷോഭകരെ പിന്തുണച്ച് നിയമം പാസാക്കിയ യുഎസിനു തിരിച്ചടി നല്കി ചൈന. യുഎസ് യുദ്ധക്കപ്പലുകൾക്ക് ഹോങ്കോംഗ് സന്ദർശിക്കുന്നതിനുള്ള അനുമതി റദ്ദാക്കിയതായി ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഹുവാ ചുൻയിംഗ് അറിയിച്ചു. പ്രക്ഷോഭകരെ പിന്തുണയ്ക്കുന്ന നാഷണൽ എൻഡോവ്മെന്റ് ഡെമോക്രസി, ഹ്യൂമൻ റൈറ്റ്സ് വാച്ച്, ഫ്രീഡം ഹൗസ് തുടങ്ങിയ സന്നദ്ധ സംഘടനകൾക്ക് ഉപരോധം ഏർപ്പെടുത്തിയെന്നും അറിയിച്ചു.