വിമാനം തകർന്ന് ഒന്പതു മരണം
Monday, December 2, 2019 12:47 AM IST
വാഷിംഗ്ടൺ ഡിസി: യുഎസിലെ സൗത്ത് ഡക്കോട്ട സംസ്ഥാനത്ത് ചെറുവിമാനം തകർന്നുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ ഒന്പതു പേർ മരിച്ചു. മൂന്നു പേർക്കു പരിക്കേറ്റു.
ചേംബർലെയിൻ വിമാനത്താവളത്തിൽനിന്നു ടേക്ക് ഓഫ് ചെയ്ത ഉടൻ വിമാനം തകർന്നുവീഴുകയായിരുന്നു. ആകെ 12 പേരാണു വിമാനത്തിലുണ്ടായിരുന്നതെന്നും പൈലറ്റും കൊല്ലപ്പെട്ടെന്നും ബ്രൂൾ കൗണ്ടി അറ്റോർണി തെരേസാ മൗൾ റോസോ പറഞ്ഞു.