പോംപിയോ സൗദിയിലേക്ക്
Tuesday, September 17, 2019 11:41 PM IST
വാഷിംഗ്ടൺ ഡിസി: സൗദി അരാംകോ കന്പനിക്ക് നേർക്കുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദിയുമായി അടിയന്തര ചർച്ചയ്ക്ക് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ റിയാദിനു തിരിക്കുമെന്നു വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അറിയിച്ചു.
പ്രസിഡന്റ് ട്രംപ് പറഞ്ഞതു പോലെ ആരുമായി യുദ്ധത്തിന് ആഗ്രഹമില്ലെന്നും എന്നാൽ യുഎസ് എപ്പോഴും തയാറായിരിക്കുമെന്നും പോംപിയോ വ്യക്തമാക്കി.
ഇറാനെതിരേ യുദ്ധത്തിന് എല്ലാ സജ്ജീകരണങ്ങളും റെഡിയാണെന്നു കഴിഞ്ഞ ദിവസം പറഞ്ഞ ട്രംപ് പിന്നീട് നിലപാട് അല്പം മയപ്പെടുത്തി. സൗദിയും മറ്റു ഗൾഫ് രാജ്യങ്ങളുമായി കൂടിയാലോചിച്ചശേഷമേ അവസാന തീരുമാനം എടുക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. സൗദിക്ക് നേരേ ആക്രമണമുണ്ടായ ഉടൻ ട്രംപ് സൗദി ഭരണാധികാരിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു.