ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം കുറഞ്ഞു
Thursday, April 18, 2019 11:13 PM IST
പാ​​​രീ​​​സ്: ഇ​​​ന്ത്യ​​​യി​​​ൽ മാ​​​ധ്യ​​​മ​​​സ്വാ​​​ത​​​ന്ത്ര്യം കു​​​റ​​​യു​​​ന്നു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ആ​​​ഗോ​​​ള പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ന്ത്യ ര​​​ണ്ടു സ്ഥാ​​​നം താ​​​ഴ്ന്ന് 140-ാമ​​​താ​​​യി. നോ​​​ർ​​​വേ​​​യാ​​​ണ് ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത്.

പാ​​​രീ​​​സ് ആ​​​സ്ഥാ​​​ന​​​മാ​​​ക്കി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ‘റി​​​പ്പോ​​​ർ​​​ട്ടേ​​​ഴ്സ് വി​​​ത്തൗ​​​ട്ട് ബോ​​​ർ​​​ഡേ​​​ഴ്സ്’ എ​​​ന്ന സം​​​ഘ​​​ട​​​ന​​​യു​​​ടെ 2019ലെ ‘​​​ആ​​​ഗോ​​​ള മാ​​​ധ്യ​​​മ​​​സ്വാ​​​ത​​​ന്ത്ര്യ സൂ​​​ചി​​​ക’​​​യി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്.
ഇ​​​ന്ത്യ​​​യി​​​ലെ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വ​​​ലി​​​യ ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന​​​താ​​​യി ഇ​​​വ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. രാ​​​ഷ്‌​​​ട്രീ​​​യ​​​ക്കാ​​​രും പോ​​​ലീ​​​സും മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളു​​​മെ​​​ല്ലാം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ആ​​​ക്ര​​​മി​​​ക്കു​​​ന്നു. ആ​​​റു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ കൊ​​​ല്ല​​​പ്പെ​​​ട്ടു.


പ്രാ​​​ദേ​​​ശി​​​ക​​​ ഭാ​​​ഷാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രാ​​​ണ് കൂ​​​ടു​​​ത​​​ൽ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കി​​​ര​​​യാ​​​കു​​​ന്ന​​​ത്. പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടുപ്പി​​​നോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഇ​​​ര​​​യാ​​​കു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ച്ചു​​​വെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

180 രാ​​​ജ്യ​​​ങ്ങ​​​ളാ​​​ണ് പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​ത്. പാ​​​ക്കി​​​സ്ഥാ​​​ൻ 142ഉം ​​​ബം​​​ഗ്ലാ​​​ദേ​​​ശ് 150ഉം ​​​സ്ഥാ​​​ന​​​ത്താ​​​ണ്. ഫി​​​ൻ​​​ലാ​​​ൻ​​​ഡ്(2), സ്വീ​​​ഡ​​​ൻ(3), നെ​​​ത​​​ർ​​​ലാ​​​ൻ​​​ഡ്സ്(4) എ​​​ന്നി​​​ങ്ങ​​​നെ​​​യാ‍ണ് ആ​​​ദ്യ സ്ഥാ​​​ന​​​ങ്ങ​​​ൾ. നോ​​​ർ​​​ത്ത് കൊ​​​റി​​​യ​​​യെ മ​​​റി​​​ക​​​ട​​​ന്ന് തു​​​ർ​​​ക്ക്മെ​​​നി​​​സ്ഥാ​​​ൻ ഏ​​​റ്റ​​​വും അ​​​വ​​​സാ​​​ന സ്ഥാ​​​ന​​​ത്താ​​​യി. ചൈ​​​ന 177ഉം ​​​വി​​​യ​​​റ്റ്നാം 176ഉം ​​​സ്ഥാ​​​ന​​​ത്താ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.