ജ​​​മ്മു: പാ​​​ക്കി​​​സ്ഥാ​​​ൻ പൗ​​​ര​​​ത്വമുള്ള യു​​​വ​​​തി​​​യെ വി​​​വാ​​​ഹം ചെ​​​യ്യാ​​​ൻ ത​​​നി​​​ക്ക് സി​​​ആ​​​ർ​​​പി​​​എ​​​ഫ് ആ​​​സ്ഥാ​​​ന​​​ത്തു​​നി​​​ന്ന് അ​​​നു​​​വാ​​​ദം ല​​​ഭി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നു ജോ​​​ലി​​​യി​​​ൽ​​നി​​​ന്നു പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​ൻ മു​​​നീ​​​ർ അ​​ഹ​​മ്മ​​​ദ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു.

ത​​​ന്നെ പു​​​റ​​​ത്താ​​​ക്കി​​​യ ന​​​ട​​​പ​​​ടി കോ​​​ട​​​തി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. “പ്ര​​​ധാ​​​ന മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി, ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി അ​​​മി​​​ത് ഷാ, ​​​സി​​​ആ​​​ർ​​​പി​​​എ​​​ഫ് എ​​​ന്നി​​​വ​​​രോ​​​ട് ഞാ​​​ൻ അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ക​​​യാ​​​ണ്. എ​​​ന്‍റെ കാ​​​ര്യം ദ​​​യ​​​വാ​​​യി പ​​​രി​​​ഗ​​​ണി​​​ക്ക​​​ണം. ച​​​ട്ട​​​പ്ര​​​കാ​​​രം എ​​​ല്ലാ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ഞാ​​​ൻ ഒ​​​രു തെ​​​റ്റും ചെ​​​യ്തി​​​ട്ടി​​​ല്ല.


1947ൽ ​​​ജ​​​മ്മു​​​വി​​​ൽ​​നി​​​ന്നു പാ​​​ക്കി​​​സ്ഥാ​​​നി​​​ലേ​​​ക്കു കു​​​ടി​​​യേ​​​റി​​​യ എ​​​ന്‍റെ അ​​​മ്മാ​​​വ​​​ന്‍റെ മ​​​ക​​​ളെ​​​യാ​​​ണു ഞാ​​​ൻ വി​​​വാ​​​ഹം ചെ​​​യ്ത​​​ത്. ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി​​​യു​​​ള്ള പ്ര​​​ണ​​​യ​​​ബ​​​ന്ധം എ​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള​​​ള വാ​​​ർ​​​ത്ത​​​ക​​​ൾ കെ​​​ട്ടി​​​ച്ച​​​മ​​​ച്ച​​​താ​​​ണ്” - അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ത​​​ന്‍റെ വാ​​​ദ​​​ങ്ങ​​​ൾ സാ​​​ധൂ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള രേ​​​ഖ​​​ക​​​ളും ചി​​​ത്ര​​​ങ്ങ​​​ളും മു​​​നീ​​​ർ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഓ​​ൺ​​​ലൈ​​​നി​​​ൽ ന​​​ട​​​ന്ന വി​​​വാ​​​ഹ​​​ത്തി​​​നു ശേ​​​ഷം അ​​​തി​​​ന്‍റെ ഫോ​​​ട്ടോ​​​ക​​​ളും രേ​​​ഖ​​​ക​​​ളും 72 ബ​​​റ്റാ​​​ലി​​​യ​​​ന് ന​​​ൽ​​​കി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.