കരസേനാ ട്രക്ക് കൊക്കയിലേക്കു മറിഞ്ഞ് മൂന്നു സൈനികർ മരിച്ചു
Monday, May 5, 2025 4:24 AM IST
റാംബൻ: ജമ്മു കാഷ്മീരിൽ കരസേന ട്രക്ക് നിയന്ത്രണംവിട്ട് കൊക്കയിലേക്കു മറിഞ്ഞ് മൂന്നു സൈനികർ മരിച്ചു. റാംബൻ ജില്ലയിലെ ബാറ്ററി ചാഷ്മയിൽ ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.
ദേശീയപാത 44ൽ ജമ്മുവിൽനിന്ന് ശ്രീനഗറിലേക്കു പോയ കരസേന വാഹനവ്യൂഹത്തിലെ ട്രക്കാണ് 700 അടി താഴ്ചയിലേക്കു പതിച്ചത്. ഉടൻതന്നെ കരസേനയും പോലീസും എസ്ഡിആർഎഫും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. നായിബ്-സുബേദാർ സുജീത്കുമാർ, ഡ്രൈവർ അമിത് കുമാർ, സിപ്പോയി മാൻ ബഹാദൂർ എന്നിവരാണു മരിച്ചത്.