പഹൽഗാം: കടുത്ത നടപടിയെന്ന് ആവർത്തിച്ച് മോദി
Sunday, May 4, 2025 1:31 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും കടുത്ത നടപടിയെടുക്കുമെന്നും ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയിൽ സന്ദർശനം നടത്തുന്ന അംഗോള പ്രധാനമന്ത്രി ജോ ലോറനുമായുള്ള ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അതിർത്തി കടന്നുള്ള ഭീകരവാദത്തിൽ ഇന്ത്യയുടെ നിലപാടിനെ പിൻതുണച്ച അംഗോളയ്ക്കു നന്ദിപറയുകയാണ്. മാനവകുലത്തിന് ഏറ്റവും വലിയ ഭീഷണിയായിത്തീർന്നിരിക്കുന്ന ഭീകരതയ്ക്കെതിരേ ഇന്ത്യയും അംഗോളയും കൈകോർക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.