ജോണ് ബ്രിട്ടാസ് സിപിഎം രാജ്യസഭാ കക്ഷി നേതാവ്
Monday, May 5, 2025 4:24 AM IST
ന്യൂഡൽഹി: സിപിഎം രാജ്യസഭാ കക്ഷി നേതാവായി ഡോ. ജോണ് ബ്രിട്ടാസിനെ നിയമിച്ചു. നിലവിൽ രാജ്യസഭയിൽ സിപിഎമ്മിന്റെ ഉപനേതാവാണ് ബ്രിട്ടാസ്.
അഡ്വ. ബികാസ് രഞ്ജൻ ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് സിപിഎം കേന്ദ്ര നേതൃത്വം ഈ തീരുമാനം കൈകൊണ്ടത്. പാർലമെന്റിലെ വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി, പൊതുമേഖല സ്ഥാപനങ്ങൾക്കായുള്ള പബ്ലിക് അണ്ടർടേക്കിംഗ് കമ്മിറ്റി, ഐടി വകുപ്പ് ഉപദേശക സമിതി തുടങ്ങിയവയിൽ ബ്രിട്ടാസ് അംഗമാണ്.