പാക്കിസ്ഥാൻ പൗരന്മാരെ തിരിച്ചയയ്ക്കണമെന്ന് സുകാന്ത മജൂംദാർ
Monday, May 5, 2025 4:24 AM IST
കോൽക്കത്ത: പശ്ചിമ ബംഗാൾ ഉൾപ്പെടെ, രാജ്യത്തിന്റെ എല്ലാ കോണിലും അനധികൃതമായി തങ്ങുന്ന പാക്കിസ്ഥാൻ പൗരന്മാരെ എത്രയും വേഗം കണ്ടെത്തി തിരിച്ചയയ്ക്കണമെന്ന് കേന്ദ്ര മന്ത്രി സുകാന്താ മജൂംദാർ.
ബംഗാളിലെ ഛന്ദാനഗറിൽ 45 വർഷമായി താമസിച്ചിരുന്ന സ്ത്രീയെ ശനിയാഴ്ച അറസ്റ്റ് ചെയ്ത സംഭവം, അധികൃതരുടെ ഇത്തരം കാര്യങ്ങളിലെ അലംഭാവം വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1980ൽ ടൂറിസ്റ്റ് വീസയിൽ ഹൂഗ്ലി ജില്ലയിലെത്തിയതായിരുന്നു ഇവർ. പശ്ചിമ ബംഗാളിലെ സർക്കാർ ഇന്ത്യയുടെ ഫെഡറൽ ഘടനയുടെ ഭാഗമല്ലെന്ന മട്ടിലാണ് പെരുമാറുന്നതെന്നും സംസ്ഥാന ബിജെപി പ്രസിഡന്റ്കൂടിയായ മജൂംദാർ പറഞ്ഞു.