നീറ്റ് പരീക്ഷയ്ക്കു പോയ വിദ്യാർഥികൾ അപകടത്തിൽ മരിച്ചു
Monday, May 5, 2025 4:17 AM IST
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. ബാസി സ്വദേശികളായ ഖുഷി ശർമ (21), പ്രിയ ശർമ (22) എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാളുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവർ നീറ്റ് പരീക്ഷയ്ക്കായി ബൈക്കിൽ പോകവെ ലോറിയിടിക്കുകയായിരുന്നു. അപകട ശേഷം ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.