ഉ​​ദ​​യ്പു​​ർ: രാ​​ജ​​സ്ഥാ​​നി​​ലെ മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വും മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി​​യു​​മാ​​യ ഗി​​രി​​ജാ വ്യാ​​സ് (79) അ​​ന്ത​​രി​​ച്ചു. വീ​​ട്ടി​​ൽ​​വ​​ച്ച് പൊ​​ള്ള​​ലേ​​റ്റ ഗി​​രി​​ജാ വ്യാ​​സ് അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. വ്യാ​​ഴാ​​ഴ്ച​​യാ​​യി​​രു​​ന്നു അ​​ന്ത്യം. സം​​സ്കാ​​രം ന​​ട​​ത്തി.


25-ാം വ​​യ​​സി​​ൽ രാ​​ജ​​സ്ഥാ​​ൻ നി​​യ​​മ​​സ​​ഭാം​​ഗ​​മാ​​യ ഗി​​രി​​ജാ വ്യാ​​സ് ദേ​​ശീ​​യ വ​​നി​​താ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​പേ​​ഴ്സ​​ണാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. ​​ഉ​​ദ​​യ്പു​​രി​​ലെ വീ​​ട്ടി​​ൽ ആ​​ര​​തി ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ ഗി​​രി​​ജാ വ്യാ​​സി​​ന്‍റെ സാ​​രി​​ക്കു തീ​​പി​​ടി​​ക്കു​​ക​​യും പൊ​​ള്ള​​ലേ​​ൽ​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.