കൈക്കൂലി: രാജസ്ഥാനിലെ ബിഎപി എംഎൽഎ അറസ്റ്റിൽ
Monday, May 5, 2025 4:24 AM IST
ജയ്പുർ: രാജസ്ഥാനിൽ ഭാരത് ആദിവാസി പാർട്ടി എംഎൽഎ ജയ്കൃഷൻ പട്ടേലിനെ (38) 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ആന്റി കറപ്ഷൻ ബ്യൂറോ (എസിബി) അറസ്റ്റ് ചെയ്തു.
ഖനനവുമായി ബന്ധപ്പെട്ട മൂന്നു ചോദ്യങ്ങൾ നിയമസഭയിൽ ഒഴിവാക്കിയതിനാണ് എംഎൽഎ കൈക്കൂലി വാങ്ങിയത്. കൈക്കൂലിക്കേസിൽ രാജസ്ഥാനിൽ ആദ്യമായാണ് ഒരു എംഎൽഎ അറസ്റ്റിലാകുന്നതെന്ന് എസിബി ഡയറക്ടർ ജനറൽ രവി പ്രകാശ് മെഹാർദ പറഞ്ഞു. ബഗിദോര മണ്ഡലത്തിലെ എംഎൽഎയാണ് അറസ്റ്റിലായ പട്ടേൽ.