ടെൽ അവീലിലെ മിസൈൽ ആക്രമണം: ഡൽഹി-ഇസ്രയേൽ വിമാനം വഴിതിരിച്ചുവിട്ടു
Monday, May 5, 2025 4:24 AM IST
ന്യൂഡൽഹി: ഇന്നലെ ഡൽഹിയിൽനിന്നും ഇസ്രയേലിലെ ടെൽ അവീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അബുദാബിയിലേക്ക് വഴിതിരിച്ചുവിട്ടു. ടെൽ അവീവിലെ ബെൻ ഗുരിയൻ വിമാനത്തവളത്തിന് സമീപം മിസൈലാക്രമണം ഉണ്ടായതാണ് കാരണം. ആറാം തീയതി ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കിയിട്ടുമുണ്ട്.
അബുദാബിയിൽ പ്രശ്നങ്ങളൊന്നും കൂടാതെ ലാൻഡ് ചെയ്ത വിമാനം ഉടൻ ഡൽഹിയിലേക്ക് തിരികെ പുറപ്പെടുമെന്നും എയർ ഇന്ത്യ അറിയിച്ചു. നാല് മുതൽ ആറാം തീയതി വരെയുള്ള ടിക്കറ്റുകൾ എടുത്ത യാത്രക്കാർക്കു പുനഃക്രമീകരണത്തിനുള്ള അവസരം ലഭിക്കും. ടിക്കറ്റ് റദ്ദാക്കുന്നവർക്ക് പണം തിരികെ നൽകുകയും ചെയ്യും.