ഇന്ത്യ x പാക് പോരാട്ടം ഫെബ്രുവരി 23ന് ദുബായില്‍
Tuesday, December 24, 2024 12:32 AM IST
ദുബായ്: 2025 ഐസിസി ചാമ്പ്യന്‍സ് ലീഗ് ഏകദിന ക്രിക്കറ്റില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം ഫെബ്രുവരി 23നു നടക്കുമെന്നു സൂചന.
പാക്കിസ്ഥാന് ആതിഥേയത്വം വഹിക്കുന്ന 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയില്‍വച്ചു നടത്താന്‍ തീരുമാനമായിരുന്നു. പാക്കിസ്ഥാനിലേക്ക് ടീമിനെ അയയ്ക്കില്ലെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടിനെത്തുടര്‍ന്നായിരുന്നു ഈ മാറ്റം. ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ എവിടെ നടത്തണമെന്ന തീരുമാനം പാക് ക്രിക്കറ്റ് ബോര്‍ഡാണ് എടുത്തത്.
ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാക്കിസ്ഥാന്, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകളാണ് ഉള്ളത്. ഫെബ്രുവരി 10ന് ബംഗ്ലാദേശിനെതിരേ ആയിരിക്കും ഇന്ത്യയുടെ ആദ്യ മത്സരം എന്നാണ് വിവരം. മാര്‍ച്ച് രണ്ടിനായിരിക്കും ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള പോരാട്ടം. മാര്‍ച്ച് ഒമ്പതിന് ലാഹോറിലായിരിക്കും ഫൈനല്‍. സെമി, ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ത്യ യോഗ്യത നേടിയാല്‍ വേദി ദുബായ് ആയിരിക്കും.