കൊ​​​ച്ചി: സ്വ​​​ർ​​​ണ​​​വാ​​​യ്പാ ബി​​​സി​​​ന​​​സ് മേ​​​ഖ​​​ല​​​യി​​​ലെ പ​​​ര​​​സ്പ​​​ര​​​സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​നു സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കും മു​​​ൻ​​​നി​​​ര ഇ​​​ത​​​ര​​​ധ​​​ന​​​കാ​​​ര്യ​​​സ്ഥാ​​​പ​​​ന​​​മാ​​​യ ഫെ​​​ഡ് ബാ​​​ങ്ക് ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് ലി​​​മി​​​റ്റ​​​ഡും ത​​​മ്മി​​​ൽ ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി.

ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ക​​​രാ​​​റി​​​ൽ സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ പി.​​​ആ​​​ർ. ശേ​​​ഷാ​​​ദ്രി, ഫെ​​​ഡ്ബാ​​​ങ്ക് ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് ലി​​​മി​​​റ്റ​​​ഡ് ചീ​​​ഫ് ബി​​​സി​​​ന​​​സ് ഓ​​​ഫീ​​​സ​​​ർ ജ​​​ഗ​​​ദീ​​​ഷ് റാ​​​വു എ​​​ന്നി​​​വ​​​ർ ഒ​​​പ്പു​​​വ​​​ച്ചു.

രാ​​​ജ്യ​​​മെ​​​ന്പാ​​​ടു​​​മു​​​ള്ള ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ല​​​ളി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ സ്വ​​​ർ​​​ണ​​​വാ​​​യ്പ ന​​​ൽ​​​കു​​​ക​​​യാ​​ണു സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ഗോ​​​ൾ​​​ഡ് ലോ​​​ണ്‍ വി​​​പ​​​ണി​​​യി​​​ലെ മാ​​​റി​​​വ​​​രു​​​ന്ന പ്ര​​​വ​​​ണ​​​ത​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക, ന​​​ഷ്ട​​​സാ​​​ധ്യ​​​ത പ​​​ര​​​മാ​​​വ​​​ധി കു​​​റ​​​യ്ക്കു​​​ക, ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു നൂ​​​ത​​​ന​​​സാ​​​ന്പ​​​ത്തി​​​ക പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ക എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ സ്വ​​​ർ​​​ണ​​​വാ​​​യ്പാ​​​രം​​​ഗ​​​ത്തെ ശ​​​ക്ത​​​മാ​​​യ സാ​​​ന്നി​​​ധ്യ​​​മാ​​​കാ​​​ൻ സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ സാ​​​ധ്യ​​​മാ​​​കും.


ച​​​ട​​​ങ്ങി​​​ൽ സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ​​​ൾ​​​ഫി ജോ​​​സ്, എ​​​ച്ച്ആ​​​ർ ആ​​​ൻ​​​ഡ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് വി​​​ഭാ​​​ഗം സി​​​ജി​​​എം ആ​​​ന്‍റോ ജോ​​​ർ​​​ജ് ടി., ​​​സീ​​​നി​​​യ​​​ർ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ആ​​​ൻ​​​ഡ് സി​​​ഐ​​​ഒ എ. ​​​സോ​​​ണി, എ​​​സ്.​​​എ​​​സ്. ബി​​​ജി, സീ​​​നി​​​യ​​​ർ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ആ​​​ൻ​​​ഡ് ബ്രാ​​​ഞ്ച് ബാ​​​ങ്കിം​​​ഗ് ഹെ​​​ഡ്, ജോ​​​യി​​​ന്‍റ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ എ​​​സ്. വി​​​ജി​​​ത്ത്, ഫെ​​​ഡ്ബാ​​​ങ്ക് ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് ലി​​​മി​​​റ്റ​​​ഡ് പ്രോ​​​ഡ​​​ക്ട്, മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ആ​​​ൻ​​​ഡ് സ്ട്രാ​​​റ്റ​​​ജി​​​ക് അ​​​ല​​​യ​​​ൻ​​​സ​​​സ് ഹെ​​​ഡ് സ​​​ഞ്ജു യൂ​​​സ​​​ഫ്, ഹെ​​​ഡ് പ്രോ​​​ഡ​​​ക്ട് ആ​​​ൻ​​​ഡ് സ്ട്രാ​​​റ്റ​​​ജി (ഗോ​​​ൾ​​​ഡ് ലോ​​​ണ്‍) അ​​​ക്ഷ​​​ത് ജെ​​​യി​​​ൻ, ഹെ​​​ഡ് പ്രോ​​​ഡ​​​ക്ട് ബ്രാ​​​ഞ്ച് ആ​​​ൻ​​​ഡ് ഡി​​​എ​​​സ്ജി​​​എ​​​ൽ ചാ​​​ന​​​ൽ (ഗോ​​​ൾ​​​ഡ് ലോ​​​ണ്‍) ശ​​​ര​​​ണ്‍ ശി​​​വ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.