നാ​​ല് ഓട്ടക്കാ​​ശി​​ന് ഒ​​രു സ​​മൂ​​ഹ​​ത്തി​​നു മു​​ന്നി​​ൽ കു​​രു​​മു​​ള​​ക് ക​​ർ​​ഷ​​ക​​രെ അ​​വ​​ർ ന​​ഗ്ന​​രാ​​ക്കി. റ​​ബ​​റി​​ന് മു​​ന്നേ​​റാ​​നാ​​കു​​ന്നി​​ല്ല. പ​​ച്ച​​ത്തേ​​ങ്ങ​​യ്ക്ക് ആ​​വ​​ശ്യം വ​​ർ​​ധി​​ച്ചു, മി​​ല്ലു​​കാ​​ർ കൊ​​പ്ര​​യ്ക്കാ​​യി പ​​ര​​ക്കം പാ​​യു​​ന്നു. ഏ​​ലം ആ​​ഗോ​​ള ഉ​​ത്പാ​​ദ​​നം ചു​​രു​​ങ്ങും, കൂ​​ടു​​ത​​ൽ മി​​ക​​വി​​ലേ​ക്ക്. ആ​​ഭ​​ര​​ണ വി​​പ​​ണി​​ക​​ൾ​​ക്ക് തി​​ള​​ക്കം.

കൊ​​ളം​​ബോ​​യി​​ൽ ന​​ട​​ന്ന അ​​ന്താ​​രാ​​ഷ്‌​​ട്ര കു​​രു​​മു​​ള​​ക് സ​​മൂ​​ഹ​​യോ​​ഗ​​ത്തി​​ൽ മു​​ഖ്യ ഉ​​ത്പാ​​ദ​​ക രാ​​ജ്യ​​ങ്ങ​​ൾ അ​​വ​​രു​​ടെ ക​​ർ​​ഷ​​ക​​രോ​​ട് നീ​​തി പു​​ല​​ർ​​ത്തി​​യ​​പ്പോ​​ൾ ഇ​​ന്ത്യ​​ൻ സം​​ഘം ക​​ർ​​ഷ​​ക​​രെ മ​​റ​​ന്ന് ഇ​​റ​​ക്കു​​മ​​തി ലോ​​ബി​​യു​​ടെ താ​​ള​​ത്തി​​നു തു​​ള്ളി. ഒ​​രു വ്യാ​​ഴ​​വ​​ട്ടം മു​​മ്പുവ​​രെ ആ​​ഗോ​​ള വി​​പ​​ണി​​യു​​ടെ ചു​​ക്കാ​​ൻ നി​​യ​​ന്ത്രി​​ച്ച മ​​ല​​ബാ​​ർ മു​​ള​​കി​​നെ ഇ​​ന്ന് ന​​യി​​ക്കു​​ന്ന​​ത് വ്യ​​വ​​സാ​​യി​​ക​​ളു​​ടെ താ​​ത്പ​​ര്യ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കു​​ന്ന​​വ​​രാ​​ണ്. ഊ​​തി​​വീ​​ർ​​പ്പി​​ച്ച ക​​ണ​​ക്കു​​ക​​ളു​​മാ​​യി നാ​​ലു ദി​​വ​​സം നീ​​ണ്ട യോ​​ഗ​​ത്തി​​ൽ ദ​​ക്ഷി​​ണേ​​ന്ത്യ​​ൻ കു​​രു​​മു​​ള​​ക് ക​​ർ​​ഷ​​ക​​രെ അ​​വ​​ർ പ​​ര​​സ്യ​​മാ​​യി അ​​പ​​മാ​​നി​​ച്ചു.

കേ​​ര​​ളം, ക​​ർ​​ണാ​​ട​​കം, ത​​മി​​ഴ്നാ​​ട് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ പ്ര​​തി​​വ​​ർ​​ഷം എ​​ത്ര ട​​ൺ കു​​രു​​മു​​ള​​ക് വി​​ള​​യു​​മെ​​ന്നു പോ​​ലും അ​​റി​​യാ​​തെ ഐ​​പി​​സി യോ​​ഗ​​ത്തി​​ൽ ഉ​​ത്പാ​​ദ​​ന​​ത്തെ​​ക്കു​​റി​​ച്ചും ക​​രു​​ത​​ൽ ശേ​​ഖ​​ര​​ത്തെ​​ക്കു​​റി​​ച്ചും ഘോ​​ര​​ഘോ​​രം പ്ര​​സം​​ഗി​​ച്ചു. ഇ​​ന്ത്യ​​ക്ക് പു​​റ​​മേ ആ​​തി​​ഥേ​​യ രാ​​ജ്യ​​മാ​​യ ശ്രീ​​ല​​ങ്ക, ബ്ര​​സീ​​ൽ, ഇ​​ന്തോ​​നേ​​ഷ്യ, മ​​ലേ​​ഷ്യ, വി​​യ​​റ്റ്നാം തു​​ട​​ങ്ങി​​യ ഉ​​ത്പാ​​ദ​​ക രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള ക​​യ​​റ്റു​​മ​​തി​​ക്കാ​​രും യു​​എ​​സ്, യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള ഇ​​റ​​ക്കു​​മ​​തി​​ക്കാ​​രും ബ​​ഹു​​രാ​​ഷ്‌​​ട്ര ക​​മ്പ​​നി​​ക​​ളു​​ടെ മേ​​ധാ​​വി​​ക​​ളും സം​​ബ​​ന്ധി​​ച്ച യോ​​ഗ​​ത്തി​​ൽ പൊ​​ള്ള​​യാ​​യ ക​​ണ​​ക്കു​​ക​​ൾ സ്പൈ​​സ​​സ് ബോ​​ർ​​ഡ് നി​​ര​​ത്തി.

ഇ​​ന്ത്യ ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ ഒ​​ന്നേ​​കാ​​ൽ ല​​ക്ഷം ട​​ൺ കു​​രു​​മു​​ള​​ക് ഉ​​ത്പാ​​ദി​​പ്പി​​ച്ചെ​​ന്ന് അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന കേ​​ന്ദ്ര ഏ​​ജ​​ൻ​​സി​​യു​​ടെ ക​​ണ​​ക്കി​​ൽ അ​​ര​​ല​​ക്ഷം ട​​ണ്ണി​​ന്‍റെ നീ​​ക്കി​​യി​​രി​​പ്പു​​ണ്ടെ​​ന്നും ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ 33,000 ട​​ൺ ഇ​​റ​​ക്കു​​മ​​തി ന​​ട​​ത്തി​​യെ​​ന്നും അ​​ടു​​ത്ത വ​​ർ​​ഷം 43,000 ട​​ണ്ണി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി വേ​​ണ്ടി​​വ​​രു​​മെ​​ന്നും വ്യ​​ക്ത​​മാ​​ക്കു​​മ്പോ​​ൾ സ​​ത്യ​​ത്തി​​ൽ ഇ​​വ​​ർ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത് ആ​​ർ​​ക്കു​​വേ​​ണ്ടി​​യാ​​ണ്? പ്ര​​തി​​കൂ​​ല കാ​​ലാ​​വ​​സ്ഥ​​യി​​ൽ വി​​യ​​റ്റ്നാ​​മി​​ൽ പോ​​ലും വി​​ള​​വ് കു​​റ​​ഞ്ഞു, നൂ​​റ്റാ​​ണ്ടി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന പ​​ക​​ൽ താ​​പ​​നി​​ല​​യി​​ൽ കേ​​ര​​ളം വെ​​ന്തു​​രു​​കി​​യ​​തും ശീ​​തീ​​ക​​രി​​ച്ച മു​​റി​​യി​​ൽ ഇ​​രു​​ന്ന മേ​​ലാ​​ള​​ൻ​​മാ​​ർ അ​​റി​​ഞ്ഞി​​ല്ല.

ആ ​​ഉ​​യ​​ർ​​ന്ന താ​​പ​​നി​​ല​​യു​​ടെ ബാ​​ക്കി​​പ​​ത്ര​​മാ​​യി അ​​ടു​​ത്ത സീ​​സ​​ണി​​ൽ ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ വ​​ൻ ഇ​​ടി​​വ് സം​​ഭ​​വി​​ക്കു​​മെ​​ന്ന യാ​​ഥാ​​ർ​​ഥ്യം ഉ​​ൾ​​ക്കൊ​​ള്ളാ​​ൻ കെ​​ൽ​​പ്പി​​ല്ലാ​​ത്ത ഒ​​രു കൂ​​ട്ട​​രി​​ൽ​​നി​​ന്നും ക​​ർ​​ഷ​​ക​​രെ, നി​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ ഒ​​ന്നും പ്ര​​തീ​​ക്ഷി​​ക്ക​​രു​​ത്. മ​​ല​​ബാ​​ർ മു​​ള​​ക് പോ​​യ​​വ​​ർ​​ഷം എ​​ത്ര ട​​ൺ ഷി​​പ്പ്മെ​​ന്‍റ് ന​​ട​​ത്തി? മൂ​​ല്യ വ​​ർ​​ധി​​ത​​മാ​​ക്കാ​​ൻ ഇ​​റ​​ക്കു​​മ​​തി ന​​ട​​ത്തി​​യ ശേ​​ഷം റീ ​​ഷി​​പ്പ്മെ​​ന്‍റ് ചെ​​യ്ത ച​​ര​​ക്കി​​ന്‍റെ ക​​ണ​​ക്ക​​ല്ല ക​​ർ​​ഷ​​ക​​ർ ചോ​​ദി​​ക്കു​​ന്ന​​ത്. ഇ​​വി​​ടെ വി​​ള​​യി​​ച്ച നാ​​ട​​ൻ മു​​ള​​കി​​ന് ഏ​​തെ​​ല്ലാം രാ​​ജ്യ​​ങ്ങ​​ൾ എ​​ത്ര​​മാ​​ത്രം താ​​ത്പ​​ര്യം കാ​​ണി​​ച്ചു​​വെ​​ന്ന് പോ​​ലും ബോ​​ർ​​ഡി​​ന​​റി​​യി​​ല്ല. ദ​​ക്ഷി​​ണേ​​ന്ത്യ​​ൻ കു​​രു​​മു​​ള​​ക് ക​​ർ​​ഷ​​ക​​രെ കേ​​ന്ദ്ര ഏ​​ജ​​ൻ​​സി പൊ​​ട്ട​​ൻ​​മാ​​രാ​​ക്കു​​ക​​യാ​​ണോ, അ​​തോ അ​​വ​​ർ സ്വ​​യം പൊ​​ട്ട​​ൻ​​മാ​​രാ​​ണോ?

ഉ​ത്പാ​ദ​ന​ത്തെ​ക്കു​റി​ച്ചും ക​രു​ത​ൽ ശേ​ഖ​ര​ത്തെ​ക്കു​റി​ച്ചു​മു​ള്ള ഊ​തി​വീ​ർ​പ്പി​ച്ച ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​രു​മെ​ന്ന കാ​ര്യം മു​ൻ​വാ​രം ഇ​തേ കോ​ള​ത്തി​ൽ സൂ​ചി​പ്പി​ച്ചി​രു​ന്നു. അ​ത് ശ​രി​വ​യ്ക്കും വി​ധം വി​ല ഇ​ടി​ക്കാ​ൻ സം​ഘ​ടി​ത നീ​ക്ക​വു​മാ​യി ഉ​ത്ത​രേ​ന്ത്യ​ൻ ലോ​ബി രം​ഗ​ത്ത് ത​മ്പ​ടി​ച്ചു. അ​തി​ൽ അ​വ​ർ വി​ജ​യി​ക്കു​ക​യും ചെ​യ്തു, ഒ​റ്റ​യ​ടി​ക്ക് 1100 രൂ​പ കാ​ര്യ​മാ​യ സ​മ്മ​ർ​ദ്ദ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തെ അ​വ​ർ​ക്ക് ഇ​ടി​ക്കാ​നാ​യി. ര​ണ്ട് ല​ക്ഷ്യ​മാ​ണ്, ഒ​ന്നാ​മ​ത് ഓ​ഫ് സീ​സ​ണി​ലെ വി​ല​മു​ന്നേ​റ്റ​ത്തി​നു തു​ര​ങ്കം വ​യ്ക്കു​ക, ര​ണ്ടാ​മ​ത് അ​ടു​ത്ത സീ​സ​ണി​ലെ പു​തി​യ ച​ര​ക്ക് മു​ന്നേ​റാ​നു​ള്ള സാ​ധ്യ​ത​ക​ൾ ഇ​ല്ലാ​താ​ക്കു​ക.


വി​​നി​​മ​​യ വി​​പ​​ണി​​യി​​ൽ രൂ​​പ ത​​വി​​ട് പൊ​​ടി​​യാ​​യി മാ​​റു​​ന്ന​​തി​​നാ​​ൽ ഇ​​റ​​ക്കു​​മ​​തി അ​​ത്ര ആ​​ക​​ർ​​ഷ​​ക​​മ​​ല്ല. ക​​റി​​മ​​സാ​​ല പൗ​​ഡ​​ർ യൂ​​ണി​​റ്റു​​ക​​ൾ​​ക്കും ബ്രാ​​ൻ​​ഡ് നാ​​മ​​ത്തി​​ൽ സു​​ഗ​​ന്ധ​​വ്യ​​ഞ്ജ​​ന​​ങ്ങ​​ൾ വി​​ൽ​​ക്കു​​ന്ന ബ​​ഹു​​രാ​​ഷ്‌​​ട്ര കു​​ത്ത​​ക​​കൾ​​ക്കും പു​​തി​​യ ച​​ര​​ക്ക് വ​​ൻ​​തോ​​തി​​ൽ ആ​​വ​​ശ്യ​​മു​​ണ്ട്. ജൂ​​ലൈക്കു ശേ​​ഷം മു​​ള​​കു വി​​ല​​യി​​ലു​​ണ്ടാ​​യ കു​​തി​​ച്ചു​​ചാ​​ട്ട​​ത്തി​​നി​​ട​​യി​​ൽ മ​​സാ​​ല ക​​മ്പ​​നി​​ക​​ളെ​​ല്ലാം ത​​ന്നെ അ​​വ​​രു​​ടെ പാ​​ക്ക​​റ്റ് വി​​ല ഉ​​യ​​ർ​​ത്തി. ആ ​​വി​​ല അ​​വ​​ർ ഇ​​നി താ​​ഴ്ത്തി​​ല്ല, എ​​ന്നാ​​ൽ, പു​​തി​​യ ച​​ര​​ക്കി​​ന്‍റെ വി​​ല പ​​ര​​മാ​​വ​​ധി ഇ​​ടി​​ച്ചാ​​ൽ കോ​​ടി​​ക​​ളു​​ടെ അ​​ധി​​ക ലാ​​ഭം ഉ​​റ​​പ്പു വ​​രു​​ത്താ​​നാ​​വും. പ്ര​​തി​​കൂ​​ല കാ​​ലാ​​വ​​സ്ഥ​​യോ​​ട് പ​​ട​​പൊ​​രു​​തു​​ന്ന ക​​ർ​​ഷ​​ക​​നെ ച​​വി​​ട്ടിത്താ​​ഴ്ത്തി​​യാ​​ലും ചോ​​ദി​​ക്കാ​​ൻ ആ​​രും വ​​രി​​ല്ലെ​​ന്ന​​വ​​ർ​​ക്ക​​റി​​യാം. അ​​ൺഗാ​​ർ​​ബി​​ൾ​​ഡ് മു​​ള​​ക് 62,100 രൂ​​പ​​യി​​ലും ഗാ​​ർ​​ബി​​ൾ​​ഡ് 64,100 രൂ​​പ​​യി​​ലു​​മാ​​ണ്.

നേ​രി​യ മു​ന്നേ​റ്റ​ത്തി​ൽ റ​ബ​ർ

റ​​ബ​​ർ അ​​വ​​ധി വ്യാ​​പാ​​ര രം​​ഗ​​ത്ത് ഫ​​ണ്ടു​​ക​​ൾ ഷോ​ർ​ട്ട് ക​വ​റിം​ഗി​നു കാ​​ണി​​ച്ച തി​​ടു​​ക്കം വി​​ല​​യി​​ൽ വ​​ൻ മു​​ന്നേ​​റ്റം സൃ​​ഷ്ടി​​ച്ചെ​​ങ്കി​​ലും കു​​തി​​ച്ചു​​ചാ​​ട്ട​​ത്തി​​ന് അ​​ൽ​​പ്പാ​​യു​​സാ​​യി​​രു​​ന്നു. ഏ​​ഷ്യ​​ൻ അ​​വ​​ധി നി​​ര​​ക്കു​​ക​​ളി​​ൽ ശ്ര​​ദ്ധേ​​യ​​മാ​​യ ഉ​​ണ​​ർ​​വ് ക​​ണ്ട് റ​​ബ​​ർ ക​​യ​​റ്റു​​മ​​തി രാ​​ജ്യ​​ങ്ങ​​ൾ വി​​ല ഉ​​യ​​ർ​​ത്താ​​ൻ ത​​യാ​​റാ​​യി. എ​​ന്നാ​​ൽ, ഈ ​​അ​​വ​​സ​​ര​​ത്തി​​ലും ത​​ണു​​പ്പ​​ൻ മ​​നോ​​ഭാ​​വം കാ​​ഴ്ച​​വ​​ച്ച് ഇ​​ന്ത്യ​​ൻ വ്യ​​വ​​സാ​​യി​​ക​​ൾ ആ​​ഭ്യ​​ന്ത​​ര നി​​ര​​ക്ക് ഉ​​യ​​ർ​​ത്തി​​യി​​ല്ല.

മു​​ൻ​​വാ​​രം സൂ​​ച​​ന ന​​ൽ​​കി​​യ​​ത് ശ​​രി​​വ​​ച്ച് വ​​ര​​വ് ചു​​രു​​ങ്ങി​​യ​​തു ക​​ണ്ട് സ്റ്റോ​​ക്കി​​സ്റ്റു​​ക​​ളെ വി​​പ​​ണി​​യി​​ലേ​ക്ക് അ​​ടു​​പ്പി​​ക്കാ​​ൻ വാ​​ങ്ങ​​ലു​​കാ​​ർ നീ​​ക്കം ന​​ട​​ത്തി. 18,200 രൂ​​പ​​യി​​ൽ​​നി​​ന്നും വാ​​ര​​ത്തി​​ന്‍റെ ര​​ണ്ടാം പ​​കു​​തി​​യി​​ൽ നാ​​ലാം ഗ്രേ​​ഡി​​ന് 18,600 വ​​രെ ഉ​​യ​​ർ​​ന്നു. അ​​ഞ്ചാം ഗ്രേ​​ഡ് 17,800ൽ​​നി​​ന്നും 18,200 രൂ​​പ​​യാ​​യി. വാ​​ര​​ത്തി​​ന്‍റെ ആ​​ദ്യ പ​​കു​​തി​​യി​​ൽ ക​​ന​​ത്ത മ​​ഴ മൂ​​ലം തെ​​ക്ക​​ൻ കേ​​ര​​ള​​ത്തി​​ൽ റ​​ബ​​ർ ടാ​​പ്പിം​​ഗ് ഏ​​താ​​ണ്ട് പൂ​​ർ​​ണ​​മാ​​യി സ്തം​​ഭി​​ച്ചു. ചി​​ല ഭാ​​ഗ​​ങ്ങ​​ളി​​ൽ പ്ര​​തി​​സ​​ന്ധി​​ക​​ളെ ത​​ര​​ണം ചെ​​യ്ത് റ​​ബ​​ർ വെ​​ട്ടി​​ന് ഉ​​ത്പാ​​ദ​​ക​​ർ ഉ​​ത്സാ​​ഹി​​ച്ചു.

കു​തി​ച്ചു​ക​യ​റി ഏ​ലം

വി​​ദേ​​ശ ഓ​​ർ​​ഡ​​റു​​ക​​ൾ​​ക്കൊ​​പ്പം ആ​​ഭ്യ​​ന്ത​​ര ഡി​​മാ​​ൻ​​ഡും ഏ​​ലം ലേ​​ലകേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ആ​​വേ​​ശം വി​​ത​​റി. അ​​റ​​ബ് രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള ഓ​​ർ​​ഡ​​ർ മു​​ൻ​​നി​​ർ​​ത്തി ക​​യ​​റ്റു​​മ​​തി​​ക്കാ​​രും ഉ​​ത്ത​​രേ​​ന്ത്യ​​ൻ വാ​​ങ്ങ​​ലു​​കാ​​രും രം​​ഗ​​ത്ത് അ​​ണി​​നി​​ര​​ന്ന​​ത് ശ​​രാ​​ശ​​രി ഇ​​ന​​ങ്ങ​​ളെ ഈ ​​വ​​ർ​​ഷ​​ത്തെ ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 2957 രൂ​​പ​​യി​​ൽ എ​​ത്തി​​ച്ചു. മി​​ക​​ച്ച​​യി​​ന​​ങ്ങ​​ളു​​ടെ വി​​ല 3500ലേ​​ക്കും ക​​യ​​റി.

പ​ച്ച​ത്തേ​ങ്ങ റി​ക്കാ​ർ​ഡി​ൽ

പ​​ച്ച​​ത്തേ​​ങ്ങ സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡി​​ലേ​​ക്ക് ഉ​​യ​​ർ​​ന്ന​​തോ​​ടെ വ്യ​​വ​​സാ​​യി​​ക​​ൾ കൂ​​ടി​​യ വി​​ല ന​​ൽ​​കി കൊ​​പ്ര സം​​ഭ​​രി​​ക്കാ​​ൻ രം​​ഗ​​ത്ത്. മി​​ല്ലു​​കാ​​ർ 14,200ന് ​​കൊ​​പ്ര വാ​​ങ്ങി, വെ​​ളി​​ച്ചെ​​ണ്ണ വി​​ല 21,200 രൂ​​പ. ശ​​ബ​​രി​​മ​​ല സീ​​സ​​ണാ​​യ​​തി​​നാ​​ൽ ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ൽ പ​​ച്ച​​ത്തേ​​ങ്ങ​​യ്ക്ക് ഡി​​മാ​​ൻ​​ഡ് വ​​ർ​​ധി​​ച്ച​​തോ​​ടെ കാ​​ർ​​ഷി​​ക മേ​​ഖ​​ല കൊ​​പ്ര​​യാ​​ക്കാ​​ൻ ഉ​​ത്സാ​​ഹം കാ​​ണി​​ച്ചി​​ല്ല.

ആ​​ഭ​​ര​​ണ വി​​പ​​ണി​​ക​​ളി​​ൽ സ്വ​​ർ​​ണം 55,560 രൂ​​പ​​യി​​ൽ​​നി​​ന്ന് 55,480ലേ​​ക്ക് താ​​ഴ്ന്ന​​ശേ​​ഷ​​മു​​ള്ള തി​​രി​​ച്ചുവ​​ര​​വി​​ൽ 58,400ലേ​​ക്ക് ഉ​​യ​​ർ​​ന്നു. ഗ്രാ​​മി​​ന് വി​​ല 7300 രൂ​​പ. 18 കാ​​ര​​റ്റ് ഗ്രാ​​മി​​ന് 6020 രൂ​​പ.