വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ​​ലോ​​കം ഉ​​റ്റു​​നോ​​ക്കു​​ന്ന ​​അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഇ​​​​ന്ന്. ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റും ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​യു​​​​മാ​​​​യ ക​​​​മ​​​​ല ഹാ​​​​രി​​​​സും പ്ര​​​​തി​​​​പ​​​​ക്ഷ റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പും ഏ​​​റ്റു​​​മു​​​ട്ടു​​​ന്നു. പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ൽ ഇ​​​​രു​​​​വ​​​​രും ഇ​​​​ഞ്ചോ​​​​ടി​​​​ച്ചു പോ​​​​രാ​​​​ട്ടം ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി അ​​​​ഭി​​​​പ്രാ​​​​യ​​ സ​​​​ർ​​​​വേ​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്നു.

കു​​​​ടി​​​​യേ​​​​റ്റം, ഗ​​​​ർ​​​​ഭ​​​​ഛി​​​​ദ്രാ​​​​വ​​​​കാ​​​​ശം തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളെ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചാ​​​​യി​​​​രു​​​​ന്നു പ്ര​​​​ചാ​​​​ര​​​​ണം. തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ന് മ​​​​​​ണി​​​​​​ക്കൂ​​​​​​റു​​​​​​ക​​​​​​ള്‍ മാ​​​​​​ത്രം അ​​​​​​വ​​​​​​ശേ​​​​​​ഷി​​​​​​ക്കെ, ആ​​​​​​രാ​​​​​​യി​​​​​​രി​​​​​​ക്കും ജ​​​​​​യി​​​​​​ക്കു​​​​​​ക എ​​​​​​ന്ന​​​​​​തു സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് തി​​​​​​ക​​​​​​ഞ്ഞ അ​​​​​​നി​​​​​​ശ്ചി​​​​​​ത​​​​​​ത്വം നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്.

ക​​​​​​മ​​​​​​ല ഹാ​​​​​​രി​​​​​​സ് ജ​​​​​​യി​​​​​​ക്കു​​​​​​മോ എ​​​​​​ന്ന​​​​​​തു സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച ഉ​​​​​​ദ്വേ​​​​​​ഗം ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലു​​​​​​മു​​​​​​ണ്ട്. ഡോ​​​​​​ണ​​​​​​ള്‍ഡ് ട്രം​​​​​​പി​​​​​​ന് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് പ​​​​​​ദ​​​​​​ത്തി​​​​​​ലേ​​​​​​ക്കു​​​​​​ള്ള അ​​​​​​വ​​​​​​സാ​​​​​​ന അ​​​​​​വ​​​​​​സ​​​​​​ര​​​​​​മാ​​​​​​ണി​​​​​​ത്. ഏ​​​​​​താ​​​​​​ണ്ട് ഒ​​​​​​രു വ​​​​​​ര്‍ഷ​​​​​​മാ​​​​​​യി ന​​​​​​ട​​​​​​ന്നു​​​​​​വ​​​​​​രു​​​​​​ന്ന തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് പ്ര​​​​​​ക്രി​​​​​​യ അ​​​​​​വ​​​​​​സാ​​​​​​ന ലാ​​​​​​പ്പി​​​​​​ലെ​​​​​​ത്തു​​​​​​മ്പോ​​​​​​ള്‍ ഫ​​​​​​ലം പ്ര​​​​​​വ​​​​​​ച​​​​​​നാ​​​​​​തീ​​​​​​തം.


മു​​​ൻ​​​കൂ​​​ർ വോ​​​ട്ട് ചെ​​​​​​യ്യാ​​​​​​നു​​​​​​ള്ള സൗ​​​ക​​​ര്യം (ഏ​​​​​​ര്‍ളി വോ​​​​​​ട്ടിം​​​​​​ഗ്) ഏ​​​​​​താ​​​​​​ണ്ട് എ​​​​​​ട്ടു കോ​​​​​​ടി​​​​​​യി​​​​​​ല​​​​​​ധി​​​​​​കം പേ​​​​​​ര്‍ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി. ഒ​​​​​​ന്പ​​​​​​ത് സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ പ​​​​​​കു​​​​​​തി​​​​​​യി​​​​​​ല​​​​​​ധി​​​​​​കം പേ​​​​​​ര്‍ വോ​​​​​​ട്ട് ചെ​​​​​​യ്തു. മൊ​​​​​​ത്തം 24 കോ​​​​​​ടി വോ​​​​​​ട്ട​​​​​​ര്‍മാ​​​​​​രാ​​​​​​ണു​​​​​​ള്ള​​​​​​ത്. മു​​​ൻ​​​കൂ​​​ർ വോ​​​ട്ട് ചെ​​​​​​യ്ത​​​​​​വ​​​​​​രു​​​​​​ടെ ഇ​​​​​​ട​​​​​​യി​​​​​​ല്‍ ന​​​​​​ട​​​​​​ത്തി​​​​​​യ സ​​​​​​ര്‍വേ​​​​​​യി​​​​​​ല്‍ ക​​​​​​മ​​​​​​ല​​​​​​യ്ക്ക് ലീ​​​​​​ഡു​​​​​​ണ്ട്. പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത​​​​​​മാ​​​​​​യി ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റു​​​​​​ക​​​​​​ള്‍ മു​​​ൻ​​​കൂ​​​ർ വോ​​​​​​ട്ട് ചെ​​​​​​യ്യു​​​​​​ന്ന​​​​​​വ​​​​​​രാ​​​​​​ണ്.

വോ​​​​​​ട്ടെ​​​​​​ടു​​​​​​പ്പി​​​​​​നു മു​​​​​​ന്പാ​​​​​​യു​​​​​​ള്ള അ​​​ഭി​​​പ്രാ​​​യ​​​ സ​​​​​​ർ​​​​​​വേ​​​​​​ക​​​​​​ളു​​​​ടെ ശ​​​​രാ​​​​ശ​​​​രി എ​​​​ടു​​​​ത്താ​​​​ൽ ട്രം​​​​​​പി​​​​​​നും ക​​​​​​മ​​​​​​ല​​​​​​യ്ക്കും 50 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​നു മു​​​​​​ക​​​​​​ളി​​​​​​ൽ പി​​​​​​ന്തു​​​​​​ണ​​​​​​യി​​​​​​ല്ല. ട്രം​​​​​​പി​​​​​​ന് 46.9 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​മാ​​​​​​ണ് പി​​​​​​ന്തു​​​​​​ണ; ക​​​​​​മ​​​​​​ല​​​​​​യ്ക്കു​​​​​​ള്ള പി​​​​​​ന്തു​​​​​​ണ 47.9 ശ​​​​​​ത​​​​​​മാ​​​​​​നം.

നാളെ രാ​​​​വി​​​​ലെ​​​​യോ​​​​ടെ വി​​​​ജ​​​​യി​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള സൂ​​​​ച​​​​ന​​​​ക​​​​ൾ ല​​​​ഭി​​​​ക്കും. 538 ഇ​​​​​​ല​​​​​​ക്‌​​​​​​ട​​​​​​റ​​​​​​ല്‍ വോ​​​​​​ട്ടി​​​​​​ല്‍ 270 വോ​​​​​​ട്ട് നേ​​​​​​ടു​​​​​​ന്ന​​​​​​യാ​​​​​​ള്‍ വൈ​​​​​​റ്റ് ഹൗ​​​​​​സി​​​​​​ലെ​​​​​​ത്തും. ക​​​​മ​​​​ല ജ​​​​യി​​​​ച്ചാ​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​കു​​​​ന്ന ആ​​​​ദ്യ വ​​​​നി​​​​ത, ഏ​​​​ഷ്യ​​​​ൻ വം​​​​ശ​​​​ജ എ​​​​ന്നീ ബ​​​​ഹു​​​​മ​​​​തി​​​​ക​​​​ൾ സ്വ​​​​ന്ത​​​​മാ​​​​ക്കും.