ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ അ​ന്ത​ര്‍​ദേ​ശീ​യ ഗ​ണി​ത​ശാ​സ്ത്ര സ​മ്മേ​ള​നം
Friday, October 4, 2024 7:07 AM IST
ഇ​രി​ങ്ങാല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജ് ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗം സം​സ്ഥാ​ ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ലി​ന്‍റെ​യും കേ​ര​ള മാ​ത്ത​മാ​റ്റി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ, ഗ്രാ​ഫ് തി​യ​റി ആ​ന്‍​ഡ് ഇ​റ്റ്‌​സ് ആ​പ്ലി​ക്കേ​ഷ​ന്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്ത​ര്‍​ദേ​ശീ​യ സ​മ്മേ​ള​നം (ഐ​സി​ജി​ടി​എ 2024) ആ​രം​ഭി​ച്ചു. കേ​ര​ള ഗ​ണി​ത​ശാ​സ്ത്ര അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റും കു​സാ​റ്റി​ലെ മു​ന്‍ അ​ധ്യാ​പ​ക​നു​മാ​യ ഡോ. ​എ. കൃ​ഷ്ണ​മൂ​ര്‍​ത്തി കോ​ണ്‍​ഫ​റ​ന്‍​സ് ഉ​ദ്ഘാ​ട​നം​ചെ​യ് തു. പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

കൊ​ച്ചി​ന്‍ ആ​ര്‍​എ​സ്ഇ​ടി​യി​ല്‍ നി​ന്നു​ള്ള ഡോ. ​പി.​ബി. വി​നോ​ദ്കു​മാ​ര്‍, ക്രൈ​സ്റ്റ് കോ​ള​ജി​ലെ ഐ​ക്യു​എ​സി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​കെ.​ജി. ഷി​ന്‍റോ, ബം​ഗ​ളൂ​രു ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ഡോ.​എ​ന്‍.​കെ. സു​ദേ​വ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി​യും ഐ​സി​ജി​ടി​എ 2024 ക​ണ്‍​വീ​ന​റു​മാ​യ ഡോ.​വി. സീ​ന സ്വാ​ഗ​ത​വും കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ.​കെ.​ടി. ജോ​ജു ന​ന്ദി​യും പ​റ​ഞ്ഞു.

അ​മേ​രി​ക്ക​ന്‍ ഗ​ണി​ത​ശാ​സ്ത്ര​ജ്ഞ​നും ഇ​ന്‍​ട്രൊ​ഡ​ക്ഷ​ന്‍ ടു ​ഗ്രാ​ഫ് തി​യ​റി എ​ന്ന ഗ്ര​ന്ഥ​ത്തി​ന്‍റെ ര​ച​യി​താ​വു​മാ​യ ഡി.​ബി. വെ​സ്റ്റ്, ലൈ​ന്‍ ഗ്രാ​ഫ്‌​സ് ആ​ന്‍​ഡ് ലൈ​ന്‍ ഡ​യ​ഗ്രാ​ഫ് എ​ന്ന ഗ്ര​ന്ഥ​ത്തി​ന്‍റെ ര​ച​യി​താ​വാ​യ ജ​യ് ബ​ഗാ, ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ വി​റ്റ്‌​സ് വി​ത് വാ​ട്ട​ര്‍​സ്‌​റാ​ന്‍​ഡ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ പ്ര​ഫ​സ​ര്‍ യൂ​നി​സ് എം​ഫ​കോ ബ​ന്ദ, ബം​ഗ​ളൂ​രു ക്രൈ​സ്റ്റ് ഡീം​ഡ് ടു ​ബി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ പ്ര​ഫ. എ​ന്‍.​കെ. സു​ദേ​വ്, ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ശി​വ​നാ​ടാ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​മി​നെ​ന്‍​സി​ലെ ഡോ. ​സ​ത്യ​നാ​രാ​യ​ണ റെ​ഡ്ഢി കൊ​ല്‍​ക്ക​ത്ത വി​ദ്യാ​സാ​ഗ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ പ്ര​ഫ. മ​ധു മ​ഗ​ള്‍​പാ​ല്‍, കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഷാ​ഹു​ല്‍ ഹ​മീ​ദ്, എ​ട​ത്വാ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ജി. ​ഇ​ന്ദു​ലാ​ല്‍, കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി​യി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ സു​നി​ല്‍ മാ​ത്യു, യു​എ​ഇ അ​മേ​രി​ക്ക​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ പ്ര​ഫ. അ​യ്മാ​ന്‍ ബ​ഡാ​വി എ​ന്നി​വ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും.


ദേ​ശീ​യ അ​ന്ത​ര്‍​ദേ​ശീ​യ​ത​ല​ങ്ങ​ളി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നൂ​റോ​ളം​പേ​ർ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു​ണ്ട്. സ​മ്മേ​ള​ന​ത്തി​ല്‍ മു​പ്പ​തോ​ളം ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും. നാ​ളെ സ​മാ​പി​ക്കും.