ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ലിന്‍റെ വൃക്കദാ​നം: 15-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Tuesday, October 1, 2024 7:22 AM IST
കു​റു​മാ​ൽ: കി​ഡ്‌​നി ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ വൃക്ക ദാ​നംചെ​യ്ത​തി​ന്‍റെ 15-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. കു​റു​മാ​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് നേ​തൃ​ത്വം​ന​ൽ​കി​യ ഡോ. ​ജോ​ർ​ജ് പി.​എ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫാ. ​ഡെ​ൽ​ജോ പു​ത്തൂ​ർ വൃക്ക സ്വീ​ക​രി​ച്ച ഗോ​പി​നാ​ഥ് വാ​ടാ​ന​പ്പി​ള്ളി​യെ ആ​ദ​രി​ച്ചു.

കു​റു​മാ​ൽ ഇ​ട​വ​കവി​കാ​രി റ​വ.​ഡോ. സേ​വ്യ​ർ ക്രി​സ്റ്റി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​തി​ന​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ 15 രോ​ഗി​ക​ൾ​ക്കു​ള്ള ഡ​യാ​ലി​സി​സ് തു​ട​ങ്ങാ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക​യും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന 50 കു​ടും​ബ​ങ്ങ​ൾ​ക്ക് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ന​ൽ​കു​ക​യും​ചെ​യ്തു. ഫെ​ഡ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ സാ​ൻ​ജോ ന​മ്പാ​ട​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ൻ​സി വി​ല്യം​സ്, ലീ​ല രാ​മ​കൃ​ഷ്ണ​ൻ, വേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ഷോ​ബി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ ജി​മ്മി ചൂ​ണ്ട​ൽ, ജ​ലീ​ൽ ആ​ദൂ​ർ, എ.​വി. വ​ല്ല​ഭ​ൻ, വാ​ർ​ഡ് മെ​മ്പ​ർ ബി​ന്ദു ശ​ർ​മ പ്ര​സം​ഗി​ച്ചു.