പു​ത്ത​ൻ​പീ​ടി​ക​യി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നു പെ​ട്രോ​ൾ ഊ​റ്റു​ന്ന സം​ഘം സ​ജീ​വം
Thursday, October 3, 2024 6:34 AM IST
അ​ന്തി​ക്കാ​ട്: പു​ത്ത​ൻ​പീ​ടി​ക​യി​ൽ വീ​ടു​ക​ളി​ൽ നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നു പെ​ട്രോ​ൾ ഊ​റ്റു​ന്ന സം​ഘം സ​ജീ​വം. ക​ഴി​ഞ്ഞദി​വ​സം വ​ള്ളൂ​രി​ലെ തൈ​വ​ള​പ്പി​ൽ ബാ​ബു​രാ​ജി​ന്‍റെ വീ​ട്ടി​ലെ ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നു പെ​ട്രോ​ൾ ഊ​റ്റി​യ​താ​യി ക​ണ്ടെ​ത്തി. രാ​വി​ലെ ബൈ​ക്ക് സ്റ്റാ​ർ​ട്ടാ​വാ​തെ വ​ന്ന​തോ​ടെ​യാ​ണ് പെ​ട്രോ​ൾ ഊ​റ്റി​യെ​ടു​ത്ത​താ​യി സം​ശ​യം തോ​ന്നി​യ​ത്. തു​ട​ർ​ന്ന് വീ​ട്ടി​ലെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണു വാ​ഹ​ന​ത്തി​ൽ പെ​ട്രോ​ൾ ഊ​റ്റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​ത്.


സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ കാ​മ​റ​ക​ളി​ലും ഇ​വ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്. ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​മാ​ണു പെ​ട്രോ​ൾ ഊ​റ്റി​യ​തെ​ന്നു ദൃ​ശ്യ​ത്തി​ൽ​നി​ന്നു വ്യ​ക്ത​മാ​ണ്. ഏ​താ​നും നാ​ളു​ക​ളാ​യി അ​ന്തി​ക്കാ​ട്, മു​റ്റി​ച്ചൂ​ർ ഭാ​ഗ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നു പെ​ട്രോ​ൾ ഊ​റ്റു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. അ​ന്തി​ക്കാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.