തോ​ടു​ക​ളി​ലെ കൈ​യേ​റ്റം; ചെ​റി​യ മ​ഴ​യി​ല്‍പോ​ലും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം
Tuesday, October 1, 2024 7:22 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ടൗ​ണ്‍ പ്ര​ദേ​ശ​ത്ത് ചെ​റി​യ മ​ഴ പെ​യ്താ​ല്‍ പോ​ലും ഉ​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ടി​നു ശാ​ശ്വ​ത​പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ക്രൈ​സ്റ്റ് ന​ഗ​ര്‍ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ ഏ​ക​ദി​ന നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തും.

ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ന​ഗ​ര​സ​ഭ​ക്കു മു​ന്നി​ലും സ​മ​രം ന​ട​ത്തു​മെ​ന്നും അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഈ ​പ്ര​ദേ​ശ​ത്തു​കൂ​ടെ ഒ​ഴു​കു​ന്ന പെ​രും​തോ​ടി​ന്‍റെ വീ​തി രേ​ഖ​ക​ളി​ല്‍ ആ​റു മീ​റ്റ​റാ​ണ്. എ​ന്നാ​ല്‍, ഈ ​തോ​ടി​നു പ​ല​യി​ട​ത്തും കൈ​യേ​റ്റം​മൂ​ലം മൂ​ന്നു മീ​റ്റ​റി​ല്‍ താ​ഴെ​യാ​ണു വീ​തി. ഇ​തു​മൂ​ലം മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കു​വാ​ന്‍ സാ​ധി​ക്കാ​ത്തി​നാ​ല്‍ വെ​ള്ള​ക്കെ​ട്ടു രൂ​ക്ഷ​മാ​കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.

ക്രൈ​സ്റ്റ് കോ​ള​ജ് പ​രി​സ​ര​ത്തു​നി​ന്നു വ​രു​ന്ന മ​ഴ​വെ​ള്ളം പ്ര​തീ​ക്ഷ​ഭ​വ​ന്‍ റോ​ഡ് വ​രെ ശ​ക്തി​യാ​യി ഒ​ഴു​കി​യെ​ത്തു​ന്നു. തു​ട​ര്‍​ന്ന് 200 മീ​റ്റ​റോ​ളം കാ​ന​യി​ല്ലാ​ത്ത​തി​നാ​ല്‍ റോ​ഡി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റു​ന്ന​തു കാ​ല​ങ്ങ​ളാ​യി തു​ട​രു​ക​യാ​ണ്. കാ​ന​പ​ണി ക​ഴി​ഞ്ഞ സ്ഥ​ല​ത്ത് സ്ലാ​ബ് ഇ​ടാ​ത്ത​തു​മൂ​ലം കാ​ല്‍ ന​ട​യാ​ത്ര​ക്കാ​രും മ​റ്റും അ​പ​ക​ട​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ്. കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ര്‍​ഥി​ക​ള്‍ ദി​വ​സ​വും ന​ട​ന്നു​പോ​കു​ന്ന വ​ഴി​യാ​ണി​ത്.


പാ​റ​പ്പു​റം കു​ള​ത്തി​ലേ​ക്കു വെ​ള്ളം ഒ​ഴു​കി​വ​രു​ന്ന തോ​ടി​ന്‍റെ വീ​തി മൂ​ന്നു​മീ​റ്റ​റാ​ണ്. എ​ന്നാ​ല്‍, പാ​റ​പ്പു​റം കു​ളം മു​ത​ല്‍ പെ​രും​തോ​ടു​വ​രെ തോ​ടി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ഗാ​ന്ധി​ജി​യു​ടെ ഛായാ​ചി​ത്ര​ത്തി​നു മു​ന്നി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കീ​ട്ട് ആ​റു​വ​രെ നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം ന​ട​ക്കും. പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​നും രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​നു​മാ​യ സി.​ആ​ര്‍. നീ​ല​ക​ണ്ഠ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് തോം​സ​ണ്‍ ചി​രി​യ​ന്‍​ക​ണ്ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ക്രൈ​സ്റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ പാ​ലി​യേ​ക്ക​ര, പ്ര​തീ​ക്ഷ ഭ​വ​ന്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ സീ​മ പോ​ള്‍, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​ആ​ര്‍. വി​ജ​യ, ബി​ജെ​പി പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി നേ​താ​വ് സ​ന്തോ​ഷ് ബോ​ബ​ന്‍, അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഷാ​ജു അ​ബ്രാ​ഹം ക​ണ്ടം​കു​ള​ത്തി, ട്ര​ഷ​റ​ര്‍ മാ​ത്യു ജോ​ര്‍​ജ്, പൊ​തു പ്ര​വ​ര്‍​ത്ത​ക​രാ​യ ഷാ​ജു വാ​വ​ക്കാ​ട്ടി​ല്‍, സി​സ്റ്റ​ര്‍ റോ​സ് ആ​ന്‍റോ, രാ​ജു പാ​ല​ത്തി​ങ്ക​ല്‍, ജീ​സ് ലാ​സ​ര്‍, വി​ന്‍​സ​ന്‍റ് ക​ണ്ടം​കു​ള​ത്തി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ക്കും.