മി​ക​വു​ തെ​ളി​യി​ച്ച​വ​ർ മ​റ്റു​ള്ള​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം: മാ​ര്‍ ക​ണ്ണൂ​ക്കാ​ട​ന്‍
Friday, October 4, 2024 7:07 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഓ​രോ മേ​ഖ​ല​യി​ലും മി​ക​വു​തെ​ളി​യി​ച്ച​വ​ര്‍ മ​റ്റു​ള്ള​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നു ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ആ​ഹ്വാ​നം ചെ​യ്തു.

ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ആ​ദ​ര​ണീ​യം 2024 അ​വാ​ര്‍​ഡ് മീ​റ്റ് ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡേ​വി​സ് ഊ​ക്ക​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​ച്ച സേ​വ​നം കാ​ഴ്ച​വ​ച്ച ചാ​ല​ക്കു​ടി സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍ സ്ഥാ​പ​ക ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. സ​ന്തോ​ഷ് മു​ണ്ട​ന്‍​മാ​ണി സി​എം​ഐ​ക്ക് വി​ദ്യാ​മി​ത്രം അ​വാ​ര്‍​ഡും സെ​ന്‍റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ല്‍ ഓ​ര്‍​ത്തോ വി​ഭാ​ഗം ത​ല​വ​ന്‍ ഡോ. ​പ്ര​സാ​ദ് വ​ര്‍​ക്കി​ക്ക് വൈ​ദ്യ​ര​ത്‌​ന അ​വാ​ര്‍​ഡും ആ​ളൂ​ര്‍ സാ​റാ​സ് ടെ​ക്‌​നോ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സ​ര്‍​വീ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മാ​ത്ത​പ്പ​ന്‍ ആ​ന്‍റ​ണി പ​ന​ങ്കൂ​ട​ന് ക​ര്‍​മ​ശ്രേ​ഷ്ഠ അ​വാ​ര്‍​ഡും ന​ല്‍​കി ആ​ദ​രി​ച്ചു.


രൂ​പ​ത​യി​ലെ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​വി​ഭാ​ഗ​ങ്ങ​ളി​ലും, മ​ത​ബോ​ധ​ന​രം​ഗ​ത്തും ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​ളി വ​ട​ക്ക​ന്‍, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍, രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡേ​വി​സ് തു​ളു​വ​ത്ത്,

ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​സ​ഫ് തെ​ക്കൂ​ട​ന്‍, ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍, സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി സി​എ​ച്ച്എ​ഫ്, പ​ത്രോ​സ് വ​ട​ക്കു​ഞ്ചേ​രി, റീ​ന ഫ്രാ​ന്‍​സി​സ്, ര​ഞ്ജി അ​ക്ക​ര​ക്കാ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.