സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും മ​രു​ന്നു​വി​ത​ര​ണ​വും
Tuesday, October 1, 2024 7:22 AM IST
പു​റ​നാ​ട്ടു​ക​ര: തൃ​ശൂ​ർ വി​ദ്യാ​ഭ്യാ​സ​ജി​ല്ലാ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് അ​ഡോ​ള​സ​ന്‍റ് കൗ​ണ്‍​സ​ലിം​ഗ് (സി​ജി ആ​ൻ​ഡ് എ​സി) സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പു​റ​നാ​ട്ടു​ക​ര ശ്രീ​രാ​മ​കൃ​ഷ്ണ വി​ദ്യാ​ല​യ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്, മ​രു​ന്ന് - ഡ​യ​പ്പ​ർ വി​ത​ര​ണം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

നി​രാ​മ​യം എ​ന്ന പേ​രി​ൽ ന​ട​ന്ന ച​ട​ങ്ങ് ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ റ​ഹീം വീ​ട്ടി​പ്പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ.​വി. വ​ല്ല​ഭ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെ​ന്പ​ർ ഹ​രീ​ഷ്, സി​ജി ആ​ൻ​ഡ് എ​സി ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​കാ​ശ് ബാ​ബു, തൃ​ശൂ​ർ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ക​ണ്‍​വീ​ന​ർ സു​ധ, പ്രി​ൻ​സി​പ്പ​ൽ സു​നി​ത, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​പി. ജാ​ക്സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഭി​ന്ന​ശേ​ഷി​വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​രി​യ​ർ ഡെ​വ​ല​പ്മെ​ന്‍റി​നെ സം​ബ​ന്ധി​ച്ച് നി​പ്മ​ർ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​വി​ജ​യ​ല​ക്ഷ​മി ക്ലാ​സ് ന​യി​ച്ചു. തൃ​ശൂ​ർ റോ​ട്ട​റി ക്ല​ബ്, എ​ലൈ​റ്റ് ഗ്രൂ​പ്പ്, യൂ​ണൈ​റ്റ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തൃ​ശൂ​ർ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ സി​ജി ആ​ൻ​ഡ് എ​സി നി​രാ​മ​യം ടീ​മാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.