പാ​ല​പ്പി​ള്ളി - പു​ഷ്പ​ഗി​രി റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ന​ട​ത്തി പ്ര​ദേ​ശ​വാ​സി​ക​ൾ
Tuesday, October 1, 2024 7:22 AM IST
മേ​ലൂ​ർ: വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ന്ന പാ​ല​പ്പി​ള്ളി - പു​ഷ്പ​ഗി​രി റോ​ഡ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി. പി​എം​ജി​വൈ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 2016ൽ ​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പാ​ല​പ്പി​ള്ളി - പു​ഷ്പ​ഗി​രി റോ​ഡി​ന് ഒ​രു​വ​ർ​ഷം പോ​ലും ആ​യു​സ് ഉ​ണ്ടാ​യി​ല്ല.

ത​ക​ർ​ന്ന റോ​ഡ് അ​ധി​കൃ​ത​ർ നാ​ളി​തു​വ​രെ പു​ന​രു​ദ്ധ​രി​ക്കാ​ൻ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ ഏ​റ്റെ​ടു​ത്ത​ത്. കാ​ല​പ്പ​ഴ​ക്ക​ത്തെ തു​ട​ർ​ന്ന് അ​ടി​ക്ക​ടി ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ പൊ​ട്ടി​യാ​ണ് റോ​ഡു​ക​ൾ ത​ക​ർ​ന്ന​തെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.


റോ​ഡി​ന്‍റെ ശാ​പ​മോ​ക്ഷംതേ​ടി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മു​ത​ൽ ക​ള​ക്ട​ർ​ത​ലംവരെ പ​രാ​തി ന​ൽ​കി​യി​ട്ടും പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ന്നു പ്ര​ദേ​ശ​വാ​സി​യും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ ലി​ൻ​സ​ൻ ആ​ന്‍റ​ണി പ​റ​ഞ്ഞു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നു സം​ഭാ​വ​ന​ക​ൾ സ​മാ​ഹ​രി​ച്ച് റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളാ​യ ലി​ൻ​സ​ൻ ആ​ന്‍റ​ണി, ഫ്രാ​ൻ​സീ​സ് മേ​ച്ചേ​രി, റോ​ജി എം. ​ദേ​വ​സി, എം.​കെ. ചാ​ക്കു​ണ്ണി, എം.​എ​ൽ. മാ​ർ​ട്ടി​ൻ, പി.​എ. ബേ​സി​ൽ, ജോ​ൺ മ​ന​യി​ൽ, ജോ​ജു തോ​മ​സ്, വ​ർ​ഗീ​സ് മേ​ച്ചേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.