മ​തി​ല​കം സെ​ന്‍റ​റി​ൽ ച​ര​ക്കു​ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്കു പ​രി​ക്ക്
Friday, October 4, 2024 7:07 AM IST
ക​യ്പ​മം​ഗ​ലം: ദേ​ശീ​യ​പാ​ത 66 മ​തി​ല​കം സെ​ന്‍റ​റ​റി​ൽ ച​ര​ക്കു​ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​യി​രു​ന്ന ലോ​റി​യും കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു പോ​യി​രു​ന്ന ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

തെ​ക്കോ​ട്ട് പോ​യി​രു​ന്ന ലോ​റി​യു​ടെ ഡ്രൈ​വ​ർ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി ജ​നാ​ർ​ദ്ദ​ന​ൻ (41), ര​ണ്ടാ​മ​ത്തെ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന അ​ഷ​റ​ഫ് (43), ശ​ര​ൺ (22) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്.


ഇ​വ​രെ മി​റ​ക്കി​ൾ, ആ​ക്ട്‌​സ് ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലേ മു​ക്കാ​ലോ​ടെ മ​തി​ല​കം പോ​ലീ​സ് സ്റ്റേ​ഷ​നു തെ​ക്കു​ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. ര​ണ്ടു ലോ​റി​ക​ളു​ടെ​യും മു​ൻ​ഭാ​ഗം ത​ക​ർ​ന്നി​ട്ടു​ണ്ട്. മ​തി​ല​കം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.