പു​ഷ്പ​ഗി​രി​യി​ൽ വ​ർ​ണ​ക്കാ​ഴ്ച​യൊ​രു​ക്കി സ​മൂ​ഹ​ബൊ​മ്മ​ക്കൊ​ലു
Thursday, October 3, 2024 6:30 AM IST
ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങു​ന്നു

തൃ​ശൂ​ർ: ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം​കു​റി​ക്കാ​ൻ പൂ​ങ്കു​ന്നം പു​ഷ്പ​ഗി​രി അ​ഗ്ര​ഹാ​ര​വീ​ഥി​ക​ളെ ഭ​ക്തി​നി​ർ​ഭ​ര​വും വ​ർ​ണാ​ഭ​വു​മാ​ക്കി സ​മൂ​ഹ​ബൊ​മ്മ​ക്കൊ​ലു ഒ​രു​ങ്ങി.

പു​തി​യ ത​ല​മു​റ​യ്ക്കു പു​രാ​ണ-​ഇ​തി​ഹാ​സ സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​ക്കു​വാ​നു​ദ്ദേ​ശി​ച്ച് 26 വ​ർ​ഷം​മു​ൻ​പാ​ണ് സ​മൂ​ഹ​ബൊ​മ്മ​ക്കൊ​ലു​വി​നു തു​ട​ക്ക​മി​ട്ട​ത്. പു​ഷ്പ​ഗി​രി​യി​ൽ സ​ഭാ​മ​ന്ദി​ര​ങ്ങ​ൾ ദീ​പ​വി​താ​ന​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്. സ​മൂ​ഹ​ബൊ​മ്മ​ക്കൊ​ലു പ്ര​ദ​ർ​ശ​നം ഇ​ന്ന് ആ​രം​ഭി​ച്ച് വി​ജ​യ​ദ​ശ​മി​വ​രെ തു​ട​രും. വൈ​കീ​ട്ട് ആ​റു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് പ്ര​ദ​ർ​ശ​ന​സ​മ​യം.


ന​വ​രാ​ത്രി​നാ​ളു​ക​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് ബൊ​മ്മ​ക്കൊ​ലു കാ​ണാ​ൻ പു​ഷ്പ​ഗി​രി​യി​ൽ എ​ത്തി​ച്ചേ​രാ​റു​ള്ള​ത്. പ​തി​വി​ലും പു​തു​മ​ക​ളോ​ടെ​യാ​ണ് ഇ​ത്ത​വ​ണ പു​ഷ്പ​ഗി​രി​യി​ൽ ബൊ​മ്മ​ക്കൊ​ലു അ​ണി​യി​ച്ചൊ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്നു സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.