കോളജുകളിൽ വി​ജ്ഞാ​നോ​ത്സ​വം
Tuesday, July 2, 2024 1:17 AM IST
കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജ്
ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സ്

കൊ​ട​ക​ര: സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ല്‍ വി​ജ്ഞാ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ഹൃ​ദ​യ കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ, കോ​ള​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ഡേ​വി​സ് ചെ​ങ്ങി​നി​യാ​ട​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​എ​ല്‍.​ജോ​യ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​ക​രു​ണ, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഫാ ​ആ​ന്‍റോ വ​ട്ടോ​ലി, പി​ടി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു എ​ന്നി​വ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്തു.

സം​സ്ഥാ​ന​ത​ല എ​ഫ്‌​വൈ​യു​ജി​പി ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​ന്‍റെ ത​ത്സ​മ​യ പ്ര​ക്ഷേ​പ​ണം ഉ​ണ്ടാ​യി​രു​ന്നു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കു​മാ​യി നാ​ലു​വ​ര്‍​ഷ ബി​രു​ദ​ത്തെ​ക്കു​റി​ച്ചു​ള​ള ഓ​റി​യ​ന്‍റേ​ഷ​ന്‍ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ഈ ​അ​ക്കാ​ദ​മി​ക​ വ​ര്‍​ഷ​ത്തെ കോ​ള​ജ് ഹാ​ന്‍​ഡ് ബു​ക്കി​ന്‍റെ പ്ര​കാ​ശ​നം മാ​നേ​ജ​ര്‍ നി​ര്‍​വ​ഹി​ച്ചു. തു​ട​ര്‍​ന്ന് മോ​ട്ടി​വേ​ഷ​ണ​ല്‍ സ്പീ​ക്ക​ര്‍ പ്ര​വീ​ണ്‍ ചി​റ​യ​ത്തി​നന്‍റെ പ്ര​ഭാ​ഷ​ണ​വും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.​ ഈ വ​ര്‍​ഷം ന​ട​പ്പി​ലാ​ക്കു​ന്ന എ​ഫ്‌​വൈ​യു​ജി​പിയു​ടെ ആ​ദ്യ ബാ​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളെ സ്വീ​ക​രി​ക്കു​വാ​ന്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് സ​ഹൃ​ദ​യ കോ​ള​ജ് ഒ​രു​ക്കി​യ​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട
സെ​ന്‍റ്് ജോ​സ​ഫ്‌​സ്

ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ്് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ ഒ​ന്നാംവ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കാ​യു​ള്ള "വി​ജ്ഞാ​നോ​ത്സ​വം 2024'ന്‍റെ ​ഉ​ദ്ഘാ​ട​നം ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ജ സ​ഞ്ജീ​വ് കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ പ്രി​ന്‍​സി​പ്പ​ലും പാ​വ​നാ​ത്മ പ്രൊ​വി​ന്‍​സി​ന്‍റെ എ​ഡ്യൂ​ക്കേ​ഷ​ന്‍ കൗ​ണ്‍​സി​ല​റു​മാ​യ സി​സ്റ്റ​ര്‍ ഡോ. ​ആ​ഷ തെ​രേ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

തു​ട​ര്‍​ന്ന് പി​ടി​ഡ​ബ്യു​എ പ്ര​സി​ഡ​ന്‍റ് ഡേ​വി​സ് ഊ​ക്ക​ന്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു സം​സാ​രി​ച്ചു.

കോ​ട്ട​യ്ക്ക​ൽ സെ​ന്‍റ് തെ​രേ​സാ​സ്
ആ​ർ​ട്സ് ആ​ൻഡ് സ​യ​ൻ​സ്

മാ​ള: കോ​ട്ട​യ്ക്ക​ൽ സെ​ന്‍റ് തെ​രേ​സാ​സ് ആ​ർ​ട്സ് ആ​ൻഡ് സ​യ​ൻ​സ് കോ​ളജി​ൽ നാ​ലുവ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന കോ​ള​ജ്ത​ല വി​ജ്ഞാ​നോ​ത്സ​വം ന​ട​ത്തി. മാ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ലി​സ്സി സേ​വി​യ​ർ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. മാ​നേ​ജ​ർ ഫാ. ​ജേ​ക്ക​ബ് ഞെ​രി​ഞ്ചാ​മ്പി​ള്ളി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കോ​ളജ് ബ​ർ​സാ​ർ ഫാ. ​മെ​ജോ ജോ​ണി, റി​ട്ട​യേ​ർ​ഡ് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സേ​വി​യ​ർ പ​ള്ളി​പ്പാ​ട്ട്, റി​ട്ട​യേ​ർ​ഡ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​ഡി. വ​ർഗീ​സ്, മാ​ള പ്ര​സ് ഫോറം സെ​ക്ര​ട്ട​റി അ​ബ്ബാ​സ്, എ​സ്എ​ൻഡി​പി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ശ്രീ​ലാ​ൽ സി​ഡി, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ശ്രീ​ഹ​രി എ​സ് വാ​രി​യ​ർ, അ​സി​സ്റ്റന്‍റ്് പ്ര​ഫ​സ​ർ ഇ.കെ. അ​ൽ​ഫോ​ൻ​സ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ഡോ. കെ. വി. ​പോ​ളി സ്വാ​ഗ​ത​വും സ്റ്റാ​ഫ് അ​ഡ്വെെ​സ​ർ എ.​ആ​ർ. ച​ന്ദ്ര​ബോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

മാ​ള കാ​ർ​മൽ കോളജ്

മാ​ള: കാ​ർ​മ​ൽ കോ​ളജി​ൽ ന​വാ​ഗ​ത​ർ​ക്കു​ള്ള നാ​ല് വ​ർ​ഷ യുജി പ്രോ​ഗ്രാ​മി​ന്‍റെ ഉ​ദ് ഘാ​ട​നം വി​ജ്ഞാ​നോ​ത്സ​വം ന​ട​ത്തി.

മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് രേ​ഖ ഷാ​ന്‍റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ​യ പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ​സി​സ്റ്റ​ർ ഡോ. വി​മ​ല സിഎംസി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ളജ് പ്രി​ൻ​സി​പ്പൽ സി​സ്റ്റ​ർ ഡോ. ​ റി​നി റാ​ഫേ​ൽ സി​എംസി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.

മാ​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ബി​ന്ദു ബാ​ബു, പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ്മെ​മ്പ​ർ നി​ത ജോ​ഷി, പിടിഎ വൈ​സ് പ്ര​സി​ഡ​ന്‍റ്് അ​ഡ്വ.​ കെ.സി. രാ​ധി​ക എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ഡോ. ​കെ.​ബി. ബി​ന്ദു, മി​സ്. ഗ്രേ​റ്റ​ൽ ഫ്രാ​ൻ​സി​സ്, ഡോ. ​ജി​യോ ജോ​സ​ഫ്. എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ സെ​മ​സ്റ്റ​റു​ക​ളി​ൽ അ​ക്കാ​ദ​മി​ക് വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു.