കുറുമാലിൽ സൗ​ജ​ന്യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നമാരംഭിച്ചു
Thursday, July 4, 2024 1:11 AM IST
കു​റു​മാ​ൽ: കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വേ​ലൂ​ർ കു​റു​മാ​ൽ വി​ദ്യാ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്, കു​റു​മ​ാൽ പ​ള്ളി എ​ന്നി​വ​യ്ക്കു സ​മീ​പം ആ​രം​ഭി​ച്ച സൗ​ജ​ന്യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

സാ​ന്പ​ത്തി​ക അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന കി​ഡ്നി രോ​ഗി​ക​ൾ​ക്ക് പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് ഇ​വി​ടെ ചെ​യ്യും. ഒ​രേ​സ​മ​യം 10 പേ​ർ​ക്കു ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യമുണ്ടാവും. അ​മ​ല ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് അ​മ​ല​യു​ടെ ടെ​ക്നി​ക്ക​ൽ സ്റ്റാ​ഫി​ന്‍റെ സേ​വ​ത്തോടെയാണ് സൗ​ജ​ന്യ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​ത്.

അ​മ​ല ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ സി​എം​ഐ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​നോ​ടു ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്ത് കി​ഡ്നി ഗ്രീ​ൻ​പാ​ർ​ക്ക് ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ പ​റ​ഞ്ഞു. ഗ്രീ​ൻ പാ​ർ​ക്കി​ൽ കു​ട്ടി​ക​ൾ​ക്കു ക​ളി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും മു​തി​ർ​ന്ന​വ​ർ​ക്കു വ്യാ​യാ​മ ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ജിം​നേ​ഷ്യം, മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നു ചി​രി ക്ല​ബ്ബ്, നാ​ട്ടു​ച​ന്ത, ഔ​ഷ​ധ സ​സ്യ മി​യ​വാ​ക്കി ഫോ​റ​സ്റ്റ് എന്നിവയും ഉ​ണ്ടാ​കും. വി​ശ​ക്കു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​ൻ ട്ര​സ്റ്റി​നോ​ടു ചേ​ർ​ന്ന് അ​ടു​ക്ക​ള​യും ഒ​രു​ക്കു​ന്നു​ണ്ട്.

ഗാ​ഗു​ൽ​ത്താ ധ്യാ​ന​കേ​ന്ദ്രം സു​പ്പീ​രി​യ​ർ ഫാ. ​ഡേ​വി​ഡ് പേ​രാ​മം​ഗ​ലം, സാ​ൻ​ജോ നം​ബാ​ട​ൻ, ജി. ​മോ​ഹ​ന​ച​ന്ദ്ര​ൻ, പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ല, വേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ഷോ​ബി, കു​റു​മാ​ൽ പ​ള്ളി വി​കാ​രി ഫാ. ​ക്രി​സ്റ്റി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജ​ലീ​ൽ ആ​ദൂ​ർ, ഫാ. ​ഡെ​ൽ​ജോ പു​ത്തൂ​ർ, സ​പ്ന റ​ഷീ​ദ്, ബി​ന്ദു ശ​ർ​മ, സ്വ​പ്ന രാ​മ​ച​ന്ദ്ര​ൻ, വ​ർ​ഗീ​സ് ത​ര​ക​ൻ, പ്രി​ൻ​സ് തോ​മ​സ്, ബോ​ർ​ജി​യോ ജി​എം അ​മ​ല, വി​പി​ൻ വ​ട​രി​യാ​ട്ടി​ല്‍, ഫ്ര​ഡി ജോ​ൺ, സാ​ബു വ​ട​ക്ക​ൻ, പി.​പി. യേ​ശു​ദാ​സ്, ബി.​എം. ജെ​യിം​സ് പ്ര​സം​ഗി​ച്ചു.