ജി​എ​സ്ടി നി​യ​മ​ങ്ങ​ൾ ക​ച്ച​വ​ടം ദു​ഷ്ക​ര​മാ​ക്കു​ന്നു: കെ​ടി​ജി​എ
Tuesday, July 2, 2024 1:17 AM IST
ചാ​ല​ക്കു​ടി: ഏ​ഴു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും സ​ങ്കീ​ർ​ണ​മാ​യി തു​ട​രു​ന്ന ജി​എ​സ്ടി ​നി​യ​മ​ങ്ങ​ൾ ചെ​റു​കി​ടവ്യാ​പാ​രി​ക​ൾ​ക്കു ക​ച്ച​വ​ടം ദു​ഷ്ക​ര​മാ​ക്കു​ന്നെ​ന്ന് കേ​ര​ള ടെ​ക്സ്റ്റ​യി​ൽ​സ് ആ​ൻ​ഡ് ഗാ​ർ​മെ​ന്‍റ് ഡീ​ലേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (കെ​ടി​ജി​എ) ജി​ല്ലാ സ​മ്മേ​ള​നം. കെ​ട്ടി​ട​നി​കു​തി​യും ലൈ​സ​ൻ​സ് തു​ക​യും ഇ​ര​ട്ടി​യി​ലേ​റെ ഉ​യ​ർ​ത്തി​യി​ട്ടും സ്കൂ​ളു​ക​ളി​ല​ട​ക്കം ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത​ക​ച്ച​വ​ട​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

തൃ​ശൂ​ർ അ​ഞ്ചേ​രി​ച്ചി​റ ചാ​ക്കോ​ളാ​സ് പ​വ​ലി​യ​നി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി കെ.​കെ. കൃ​ഷ്ണ​ന​ന്ദ ബാ​ബു​വി​നെ​യും സെ​ക്ര​ട്ട​റി​യാ​യി അ​ല​ക്സ് റാ​ഫേ​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.