കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച​നി​ല​യി​ൽ അ​ജ്ഞാ​ത​മൃ​ത​ദേ​ഹം
Wednesday, July 3, 2024 10:53 PM IST
ചാ​വ​ക്കാ​ട്: ക​ട​പ്പു​റം ക​റു​ക​മാ​ട് മു​ല്ല​പ്പു​ഴ​യി​ല്‍ അ​ജ്ഞാ​ത പു​രു​ഷ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 11.30നാ​ണ് പു​ഴ​യോ​ട് ചേ​ര്‍​ന്നു​ള്ള പാ​ല​ത്തി​ന​ടി​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്.

കൈ​കാ​ലു​ക​ള്‍ പ്ലാ​സ്റ്റി​ക് ക​യ​റു​കൊ​ണ്ട് ബ​ന്ധി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ഇ​യാ​ളെ ക​ണ്ട​താ​യി ചാ​യ​ക്ക​ട തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞു.

പ്ര​ദേ​ശ​ത്തെ സി.​സി. ടി​വി ക്യാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ച​തി​ല്‍ ഇ​യാ​ള്‍ പു​ഴ​യു​ടെ പ​രി​സ​ര​ത്ത് ചു​റ്റി​ന​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. കൈ​കാ​ലു​ക​ള്‍ ബ​ന്ധി​ച്ച നി​ല​യി​ലാ​യ​തി​നാ​ല്‍ അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ​ര​ന്നെ​ങ്കി​ലും ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. 65-ന് ​മു​ക​ളി​ൽ പ്രാ​യ​മു​ണ്ട്. മൃ​ത​ദേ​ഹം തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.