പാലയൂർ ത​ർ​പ്പ​ണ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Thursday, July 4, 2024 12:06 AM IST
പാ​ല​യൂ​ർ: മാ​ർതോ​മ മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥകേ​ന്ദ്ര​ത്തി​ൽ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ ത​ർ​പ്പ​ണ തി​രു​നാ​ളി​നു കൊ​ടി​യേ​റി. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻഡ്രൂ​സ് താ​ഴ​ത്ത് കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു.

ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽനി​ന്ന് പ്ര​ദ​ക്ഷി​ണ​മാ​യാ​ണ് കൊ​ടി​കൊ​ണ്ടു​വ​ന്ന​ത്. തു​ട​ർ​ന്ന് ബി​ഷ​പ്പിന്‍റെ മു​ഖ്യകാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ച്ച ദി​വ്യ​ബ​ലി​ക്ക് ഫാ. ഡെ​റി​ൻ അ​രി​മ്പൂ​ർ, ഫാ. ​ആ​ന്‍റ​ണി ആ​രോ​ത എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

സെ​ന്‍റ് ് തോ​മ​സ് ദി​ന​മാ​യ ജൂലൈ മൂ​ന്ന് പൊ​തുഅ​വ​ധി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ദു​ക്റാ​ന തി​രു​നാ​ൾ സ​ന്ദേ​ശ​ത്തി​ൽ മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ആവ​ശ്യ​പ്പെ​ട്ടു.

മാ​ർ തോ​മാ​ശ്ലീ​ഹാ ത​ളി​യ​ക്കു​ള​ത്തി​ൽ ത​ർപ്പ​ണാ​ത്ഭു​തം ന​ട​ത്തി ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന് ഇ​ന്ത്യ​യി​ൽ തു​ട​ക്കം കു​റി​ച്ച​തി​ന്‍റെ ഓ​ർ​മ​പുതു​ക്കു​ന്ന ത​ർ​പ്പ​ണ തി​രു​നാ​ൾ 13, 14 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. ഇ​ന്നുമു​ത​ൽ തി​രു​നാ​ൾ വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കി​ട്ട് 5.30 ന് ​പ്ര​ത്യേ​ക തി​രു​ക്ക​ർ​മങ്ങ​ൾ, തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ൾ.

ഇ​ന്ന​ലെ രാ​വി​ലെ തീ​ർ​ഥകേ​ന്ദ്രം ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ. ഡോ. ​ഡേ​വി​സ് ക​ണ്ണ​മ്പു​ഴ അ​ർ​പ്പി​ച്ച ദി​വ്യ​ബ​ലി​യോ​ടെ​യാ​ണ് ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്നുന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക​ൾക്ക് ​ഫാ. ആന്‍റണി, ഫാ. ​ഡെ​റി​ൻ, ഫാ. ​ജോ​സ് ചി​റപ്പ​ണ​ത്ത് എ​ന്നി​വ​ർ കാ​ർ​മി​ക​രാ​യി.

ട്ര​സ്റ്റി​മാ​രാ​യ കെ.​ജെ. പോ​ൾ, സി.​എം. ബാ​ബു, ടി.ജെ.​സ​ന്തോ​ഷ്, ജോ​ഫി ജോ​സ​ഫ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി.​ഡി. ലോ​റ​ൻ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജു മു​ട്ട​ത്ത്, ബി​നു താ​ണി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.