ഗു​രു​വാ​യൂ​ർ കീ​ഴ്ശാ​ന്തി അ​ന്ത​രി​ച്ചു
Wednesday, July 3, 2024 10:53 PM IST
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ലെ പ്ര​വ​ർ​ത്തി ക​ഴി​ഞ്ഞ് വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം കീ​ഴ്ശാ​ന്തി തേ​ല​പ​റ്റ കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി(76) അ​ന്ത​രി​ച്ചു.

ആ​റ് പ​തി​റ്റാ​ണ്ടാ​യി ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ കീ​ഴ്ശാ​ന്തി​യാ​യി​രു​ന്നു. ഏ​ഴു​പ്രാ​വ​ശ്യം കീ​ഴ്ശാ​ന്തി​ക്കാ​രു​ടെ നേ​തൃ​ത്വ​പ​ദ​വി വ​ഹി​ക്കു​ന്ന ശാ​ന്തി​യേ​ൽ​ക്ക​ൽ നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടി​ന് ക്ഷേ​ത്ര​ത്തി​ലെ​ത്തി ച​ന്ദ​നം അ​ര​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വൃ​ത്തി ക​ഴി​ഞ്ഞ് വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ 2.50 ഓ​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പെ​ടു​ക​യാ​യി​രു​ന്നു. മൂ​ന്നോ​ടെ ദേ​വ​സ്വം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ലീ​ല അ​ന്ത​ർ​ജ​നം (ര​ത്നം). മ​ക്ക​ൾ:​സീ​മ,സ​തി (പ്ര​ധാ​നാ​ധ്യാ​പി​ക, കാ​വ​ശേ​രി എ​എ​ൽ​പി​എ​സ്). മ​രു​മ​ക​ൻ: ഗു​പ്ത​ൻ (തൃ​ശൂ​ർ റെ​യി​ൽ​വെ).