ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍​ട്ര​ല്‍ റോ​ട്ട​റി ക്ല​ബ് പ്ര​തീ​ക്ഷാ​ഭ​വ​നി​ലെ കു​ട്ടി​ക​ള്‍​ക്ക് മേ​ശ​ക​ളും ക​സേ​ര​ക​ളും ന​ല്കി
Tuesday, July 2, 2024 1:17 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍​ട്ര​ല്‍ റോ​ട്ട​റി ക്ല​ബ് ക്രൈ​സ്റ്റ് ന​ഗ​റി​ലു​ള്ള പ്ര​തീ​ക്ഷാ​ഭ​വ​നി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്കാ​യി പ്ര​ത്യേ​കം രൂ​പ​ക​ല്പ​ന ചെ​യ്തു നി​ര്‍​മി​ച്ച മേ​ശ​ക​ളും ക​സേ​ര​ക​ളും ന​ല്കി.

റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ്് കെ.​ജെ. ജോ​ജോ പ്ര​തീ​ക്ഷ ട്രെ​യി​നിം​ഗ് സെ​ന്‍റ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ സു​ജി​ത​ക്കു മേ​ശ​ക​ളും ക​സേ​ര​ക​ളും കൈ​മാ​റി.

ക്രൈ​സ്റ്റ് കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍ വെ​ഞ്ചരി​പ്പു​ക​ര്‍​മം ന​ട​ത്തി.

റോ​ട്ട​റി ക്ല​ബ് മു​ന്‍ പ്ര​സി​ഡ​ന്‍റ് ഡേ​വി​സ് ക​ര​പ്പ​റ​മ്പി​ല്‍, ക്ല​ബ് ഡ​യ​റ​ക്ട​റും ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​റു​മാ​യ പി.​ടി. ജോ​ര്‍​ജ്, റോ​ട്ട​റി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ജോ​ണ്‍, പ്ര​തീ​ക്ഷാ​ഭ​വ​ന്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ്് പി.​സി. ജോ​ര്‍​ജ്ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.