കൊ​ച്ചി: ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗി​ലൂ​ടെ വ​ന്‍​ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി​യാ​യ റി​ട്ട. എ​ന്‍​ജി​നീ​യ​റി​ല്‍​നി​ന്ന് 77.5 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍ . പാ​ല​ക്കാ​ട് നാ​ട്ടു​ക​ല്‍ ക​ലം​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​ബ്ദു​ള്‍ മു​നീ​ര്‍ (32), ബ​ന്ധു മ​ണ്ണാ​ര്‍​ക്കാ​ട് കൊ​ട്ടി​യോ​ട് മു​സ്ത​ഫ (51) എ​ന്നി​വ​രെ​യാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ട്ടു​പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ന്നു.

പ്ര​മു​ഖ ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗ് ക​മ്പ​നി​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. റി​ട്ട. എ​ന്‍​ജി​നീ​യ​റെ ഓ​ഗ​സ്റ്റി​ല്‍ വാ​ട്‌​സ് ആ​പ്പി​ലൂ​ടെ​യാ​ണ് ഇ​വ​ര്‍ പ​രി​ച​യ​പ്പെ​ട്ട​ത്. ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗി​ലൂ​ടെ വ​മ്പി​ച്ച ലാ​ഭം കി​ട്ടു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ ര​ണ്ട് അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് 77.5 ല​ക്ഷം രൂ​പ വാ​ങ്ങി.

തു​ട​ര്‍​ന്ന് ഈ ​പ​ണം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റി. പ​ണം കൈ​ക്ക​ലാ​ക്കാ​ന്‍ അ​ബ്ദു​ള്‍ മു​നീ​റി​നെ​ക്കൊ​ണ്ട് മു​സ്ത​ഫ പു​തി​യ ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​രു​ന്നു. ഈ ​അ​ക്കൗ​ണ്ടി​ലെ​ത്തി​യ ആ​റ് ല​ക്ഷം രൂ​പ മ​റ്റു പ്ര​തി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ചെ​ക്ക് ഉ​പ​യോ​ഗി​ച്ച് പി​ന്‍​വ​ലി​ച്ചു. ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് കേ​സു​ക​ളി​ല്‍​പ്പെ​ട്ട കേ​ര​ള​ത്തി​ലെ ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പു​ട്ട വി​മ​ലാ​ദി​ത്യ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്.

എ​റ​ണാ​കു​ളം എ​സി​പി പി.​രാ​ജ്കു​മാ​ര്‍, പാ​ലാ​രി​വ​ട്ടം ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ.​ഫി​റോ​സ്, എ​സ്‌​ഐ​മാ​രാ​യ ഒ.​എ​സ്. ഹ​രി​ശ​ങ്ക​ര്‍, സീ​നി​യ​ര്‍ സി​പി​ഒ​മാ​രാ​യ സു​ര​ജ്, പ്ര​ശാ​ന്ത്, അ​നീ​ഷ് എ​ന്നി​വ​ര്‍ പാ​ല​ക്കാ​ട് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​ണ്ണാ​ര്‍​കാ​ട്ടു​നി​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്. പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.